ഗണേഷിന് മറുപടിയുമായി സലിംകുമാര്‍; 'അമ്മയുടെ പണം ആനയെ വിറ്റ് ഉണ്ടാക്കിയതല്ല'
കൊച്ചി: ഗണേഷ് കുമാറിന് മറുപടിയുമായി സലിംകുമാര്‍ രംഗത്ത്. രണ്ടു ദിവസം മുന്‍പല്ല, ഈ നിമിഷം വരെയും അമ്മയില്‍ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങലും ലഭിച്ചിട്ടില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് വരെ അമ്മയില്‍ നിന്ന് ആനുകൂല്യം കൈപറ്റിയ സലിംകുമാര്‍ ഇതുവരെ അമ്മ സംഘടനയില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും മാധ്യമശ്രദ്ധ നേടാനുള്ളനാടകമായിരുന്നു എന്ന ഗണേഷ്‌കുമാറിന്റെ ആരോപണത്തിന് മറുപടിയായിരുന്നു പ്രസ്താവന.
ആനുകൂല്യം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന്‌പോലും എനിക്കറിയില്ല. എന്തു തന്നെ ആയാലും ഒന്നും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലന്നും സലിംകുമാര്‍ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് കാശ് ആണ് ആനുകൂല്യം എന്ന് ഇവര്‍ പറയുന്നത്. ഇത് എന്നെപോലുള്ള നൂറുകണക്കിന് കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്.

അല്ലാതെ ഒരാളുടെയും ആനയെ വിറ്റ് ഉണ്ടാക്കിയ പൈസയല്ല. കലാകാരന്‍മാര്‍ കഷ്ടപെട്ടതിന്റെ ഓഹരിയാണിത്. അത്തരം സ്‌റ്റേജ് ഷോകളില്‍പോലും ഗണേഷ് കുമാറിനെ കണ്ടിട്ടില്ല. അതിന് ഗണേഷ്‌കുമാറിനെ കുറ്റം പറയുന്നില്ലെന്നും സ്റ്റേജില്‍ കയറി പാട്ട് പാടാനും സ്‌കിറ്റ് കളിക്കാനും കലാകാരനാവണമെന്നും സലിംകുമാര്‍ പറഞ്ഞു.
താന്‍ രാജികത്ത് കൊടുക്കേണ്ട ആള്‍ മമ്മൂട്ടിയാണ്. അദ്ദേഹത്തിനാണ് രാജികത്ത് നല്‍കിയത്. ഗണേഷ് കുമാറിന്റെ കൈയ്യില്‍ കൊടുക്കേണ്ട ആവശ്യമില്ലെന്നും ഇതൊക്കെ മനസിലാകണമെങ്കില്‍ കലാകാരനാകണമെന്നും സലിംകുമാര്‍ വ്യക്തമാക്കി. അമ്മയുടെ മീറ്റിങ്ങിനകത്ത് പറയേണ്ട ഇന്‍ഷൂറന്‍സ് പോലുള്ള കാര്യങ്ങള്‍ തെരുവു രാഷ്ട്രീയക്കാരെപോലെ വിളിച്ച് പറയുകയല്ല ചെയ്യേണ്ടത്. വൈസ് പ്രസിഡന്റ് ആയി ിരുന്നാല്‍ പോര കാര്യങ്ങല്‍ അന്വേഷിക്കണമെന്നും സലിംകുമാര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications