സലിം കുമാറും 30 പേരും വീട്ടിൽ കുടുങ്ങിക്കിടക്കുന്നു; സഹായം അഭ്യർത്ഥിച്ച് നടൻ
പറവൂർ: നടൻ സലീം കുമാറും കുടുംബവും അദ്ദേഹത്തിന്റെ വസതിയിൽ കുടുങ്ങിക്കിടക്കുന്നു. കൊടുങ്ങല്ലൂർ പറവൂർ ആലമ്മാവ് ജംഗ്ഷന് സമീപത്താണ് അദ്ദേഹത്തിന്റെ വീട്. എത്രയും വേഗം രക്ഷാപ്രവർത്തകരെ എത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അയൽവാസികളായ 30 പേരും അദ്ദേഹത്തിന്റെ വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. വീടിന്റെ ഒന്നാം നിലയിൽ വെള്ളം കയറിയതിനാൽ മുകളിലത്തെ നിലയിലാണ് ഇപ്പോഴുള്ളത്. വേഗത്തിൽ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം നിലയിലേക്ക് വെള്ളം കയറിതുടങ്ങിയാൽ ടെറസിലേക്ക് കയറേണ്ടി വരും. ടെറസ് ചെറുതായതിനാൽ ഇത്രയും ആളുകൾക്ക് നിൽക്കാനാവില്ല. പ്രായമായ ആളുകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ടെറസിലെത്തുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യം | Oneindia Malayalam












Click it and Unblock the Notifications