• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സലീംകുമാറിനോട് 7 വര്‍ഷത്തിന് ശേഷം മാപ്പ് ചോദിച്ച് നടി; അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല

എറണാകുളം: ആളുകള്‍ ഏറ്റെടുത്ത് സജീവമാക്കിയ നിരവധി ചലഞ്ചുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ചിരി ചലഞ്ച്, കപ്പിള്‍ ചലഞ്ച് എന്നിവയായിരുന്നു അടുത്തിടെ ഏറ്റവും കൂടുത്തില്‍ ശ്രദ്ധേയമായത്. ഇപ്പോഴിതാ ഇക്കുട്ടത്തിലേക്ക് പുതിയൊരു ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജ്യോതി കൃഷ്ണ. 'സോറി ചലഞ്ച്' നാണ് നടി തുടക്കം കുറിച്ചിരിക്കുന്നത്. പല പ്രശ്നങ്ങളും ചിലപ്പോൾ ഒരു സോറി കൊണ്ട് മാറിയേക്കാമെന്ന് താരം പറയുന്നു. അത്തരത്തില്‍ ഒരു പ്രശ്നം തീര്‍ക്കാന്‍ തനിക്ക് ആദ്യം സോറി പറയാനുള്ളത് നടന്‍ സലീകുമാറിനോടാണെന്ന് ജ്യോതി കൃഷ്ണ പറയുന്നു. താരത്തിന്‍റെ വാക്കുകളിലേക്ക്.

ഒരുപാട് തെറ്റുകളും ശരികളും

ഒരുപാട് തെറ്റുകളും ശരികളും

നമ്മള്‍ ഒരു ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ കാണാറുണ്ട്. നല്ലതും ചീത്തയും എല്ലാം അതില്‍ ഉണ്ടാവും. എന്നാല്‍ ഇന്ന് നല്ലൊരു കാര്യവുമായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വന്നിരിക്കുന്നത്. നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരുപാട് തെറ്റുകളും ശരികളും എല്ലാം സംഭവിക്കാറാണ്ട്. എന്നാല്‍ ഒരു തെറ്റ് ചെയ്തിട്ടും ഈഗോ കാരണം സോറി പറയാതെ നമ്മള്‍ പോകും.

കാലങ്ങള്‍ കഴിഞ്ഞ്

കാലങ്ങള്‍ കഴിഞ്ഞ്

പിന്നീട് കുറേ കാലങ്ങള്‍ കഴിഞ്ഞ് ചിന്തിക്കുമ്പോള്‍ നമ്മള്‍ ചെയ്തത് ശരിയായില്ലെന്ന് നമുക്ക് തന്നെ തോന്നും. അന്ന് ഒരു സോറി പറയാമായിരുന്നു എന്ന് നമുക്ക് തോന്നും. ഈ തോന്നലുള്ള സമയത്ത് നമ്മുടെ ഇഗോയെല്ലാം വിട്ട് ഒരു സോറി പറയുമ്പോള്‍ നമ്മുടെ മനസ്സിന് ഉണ്ടാകുന്ന ഒരു സമാധാനം, അതു കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ അത് കേള്‍ക്കുന്ന ആ ആള്‍ക്കുണ്ടാക്കുന്ന ഒരു സന്തോഷം.

സോറി പറയല്‍

സോറി പറയല്‍

ആ സോറി പറയലിലൂടെ അറ്റുപോയ ഒരു ബന്ധം ഒരുപക്ഷെ നമുക്ക് തിരിച്ച് കിട്ടും. അതില്ലെങ്കില്‍ വേണ്ട, എന്നിരുന്നാലും നമുക്കൊരു സമാധാനം അല്ലേ.. അത്തരത്തിലുള്ളൊരു ചാലഞ്ചുമായാണ് ഞാന്‍ വന്നിരിക്കുന്നത്. എന്‍റെ ജീവിതത്തില്‍ ഒരുപാട് പേരുമായി ഞാന്‍ വഴക്ക് ഉണ്ടാക്കുകുയം പിന്നീട് സോറി പറയുകയും ചെയ്തിട്ടുണ്ട്.

സലീം കുമാറിനോട്

സലീം കുമാറിനോട്

എന്നാല്‍ സോറി പറയാന്‍ പറ്റാതെ പോയ, അല്ലെങ്കില്‍ എന്‍റെ ഈഗോയുടെ പേരില്‍ സോറി പറയാതെ തിരിച്ചു വന്ന കുറച്ചു പേരുണ്ട്. അവരോടാണ് എനിക്ക് ഈ അവസരത്തില്‍ സോറി പറയാനുള്ളത്. നമുക്കെല്ലാവർക്കും പ്രിയങ്കരനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം കുമാർ ചേട്ടനോടാണ് ഞാൻ ആദ്യം സോറി പറയുന്നത്.

മൂന്നാം നാള്‍ ഞായറാഴ്ച

മൂന്നാം നാള്‍ ഞായറാഴ്ച

ഞങ്ങള്‍ ഒരിക്കല്‍ ഒരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. 2013 ല്‍ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ആ സെറ്റില്‍ വെച്ച് ഞങ്ങള്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ എന്‍റെ പക്വത കുറവു കൊണ്ടാണ് അതുണ്ടായതെന്ന് കരുതുന്നു. ചെറിയൊരു കാര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനെ തുടര്‍ന്നാണ് സലീം കുമാര്‍ ചേട്ടനുമായി വഴക്കുണ്ടായത്.

വഴക്കുണ്ടായതിന് ശേഷം

വഴക്കുണ്ടായതിന് ശേഷം

വഴക്കുണ്ടായതിന് ശേഷം ഞങ്ങൾ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല. ആ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന അന്ന് സലീമേട്ടൻ ചെയറിലിരിക്കുന്നത് ഞാൻ കണ്ടു. എല്ലാവരോടും പോയി ഞാന്‍ യാത്ര പറഞ്ഞെങ്കിലും സലീം കുമാര്‍ ചേട്ടന്‍റെ അടുത്ത് പോയി യാത്ര പറഞ്ഞില്ല. ഞാന്‍ വരുമെന്ന് പുള്ളി പ്രതീക്ഷിച്ചിരുന്നു.

പുച്ഛം തോന്നുന്നു

പുച്ഛം തോന്നുന്നു

താന്‍ ചെയ്തത് ശരിയായില്ലെന്ന് സലീമേട്ടന്‍ പറഞ്ഞതായി പിന്നീട് ഞാന്‍ അറിഞ്ഞു. എനിക്കും അറിയായിരുന്നു ശരിയല്ല ചെയ്തതെന്ന്. പക്ഷേ ആ പ്രായത്തിന്റെയും, കുറച്ച് വാശിയുടേയുമൊക്കെയായിരുന്നു. ആരോടായിരുന്നു ഞാൻ അങ്ങനെ ചെയ്തതെന്ന് ഇന്ന് ആലോചിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നുകയാണ്.

സലീമേട്ടാ സോറി

സലീമേട്ടാ സോറി

എന്നാല്‍ പിന്നീട് സലീമേട്ടന്‍ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അന്നും ഞാന്‍ സോറി പറഞ്ഞില്ല. അതുകൊണ്ട്, സലീമേട്ടാ.. എന്‍റെ ഹൃദയത്തിന്‍റ അടിത്തട്ടില്‍ നിന്ന് തന്നെ അന്നത്തെ ആ പെരുമാറ്റത്തിന് ഞാന്‍ സോറി പറയുകയാണ്. പിന്നീട്​ ത​െൻറ അമ്മയോടും എട്ടാം ക്ലാസിൽ ഒപ്പം പഠിച്ച സുഹൃത്തിനോടും സോറി ക്ഷമപറയുകയാണ്.

അമ്മയോടും സോറി

അമ്മയോടും സോറി

എന്‍റെ അമ്മ ഞാന്‍ കാരണം ഒരുപാട് ദുഃഖിക്കുകുയം വിഷമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അമ്മയുടേ അടുത്ത് ഇതുവരെ ഒരു സോറി പോലും പറഞ്ഞിട്ടില്ല. അതുകൊണ്ട് എന്‍റെ അമ്മയുടെ അടുത്തും ഞാന്‍ സോറി പറയുകയാണ്. എട്ടാം ക്ലാസില്‍ വെച്ച് നടന്ന ആ സംഭവം ഇപ്പോഴും എന്നെ അലട്ടുന്നുണ്ട്. അതിനാല്‍ ആ പഴയ സുഹൃത്തിനോടും ഞാന്‍ സോറി പറയുകയാണ്.

ചലഞ്ച്

ചലഞ്ച്

സോറി പറയുമ്പോള്‍ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ നന്മ പുറത്ത് വരികയാണ് ചെയ്യുന്നത്. അതൊരു പോസീറ്റീവ് ചിന്തയാണ്. ഈ രീതിക്ക് വലിയ പ്രചാരം കിട്ടുമെന്നൊന്നും എനിക്ക് പ്രതീക്ഷയില്ല. എന്നാലും എല്ലാവരും ഇത്തരം രീതികള്‍ പിന്തുരണമെന്നും നടി പറയുന്നുയ നടിമാരായ സ്​നേഹ ശ്രീകുമാർ, സ്വാസിക, കൃഷ്​ണപ്രഭ, ഷാലിൻ സോയ തുടങ്ങിയവരേ ചലഞ്ചിനായി ജ്യോതി കൃഷ്​ണ ടാഗ്​ ചെയ്​തിട്ടുണ്ട്​.

പിജെ ജോസഫ് വിഭാഗം രണ്ട് തട്ടില്‍; മഞ്ഞക്കടമ്പനെ തഴഞ്ഞ് മോന്‍സിന് ചെയര്‍മാന്‍ സ്ഥാനം, തര്‍ക്കം രൂക്ഷം

cmsvideo
  Ganesh Kumar's pathetic statement against Parvathy | Oneindia Malayalam

  English summary
  Salim Kumar did not expect me to do so; Jyothi Krishna apologizes to actor after 7 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X