Get Updates
Get notified of breaking news, exclusive insights, and must-see stories!

സലീം കുമാറിന്റേത് 'വ്യാജ രാജിയോ'... 'അമ്മ'യില്‍ നിന്ന് ആനുകൂല്യവും വാങ്ങി?

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ വാര്‍ത്തയായ സംഭവമായിരുന്നു നടന്‍ സലീം കുമാര്‍ താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചത്. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് വേണ്ടി സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രചാരണത്തിന് പോയതാണ് സലീംകുമാറിനെ ചൊടിപ്പിച്ചത്.

സംഘടനയുടെ കീഴ് വഴക്കം തെറ്റിച്ചാണ് ലാല്‍ പ്രചാരണത്തിന് പോയതെന്ന് ആക്ഷേപിച്ച് സലീം കുമാര്‍ 'അമ്മ'യില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ രാജി വെറും നാടകമായിരുന്നു എന്നാണ് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഇപ്പോള്‍ ആരോപിയ്ക്കുന്നത്. ഗണേഷ് കുമാര്‍ എംഎല്‍എ മാത്രമല്ല, അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

രാജിക്കത്ത് സംഘടനയ്ക്ക് നല്‍കിയിട്ടില്ല എന്ന് മാത്രമല്ല, സംഘടനയില്‍ നിന്ന് ആനുകൂല്യം പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം.

രാജിവച്ചത്

രാജിവച്ചത്

പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതിനെ തുടര്‍ന്നാണ് സലീം കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്.

കത്ത് കിട്ടിയിട്ടില്ല

കത്ത് കിട്ടിയിട്ടില്ല

എന്നാല്‍ സലീം കുമാറിന്റെ രാജിക്കത്ത് ഇത് വരെ സംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് കെബി ഗണേഷ്‌കുമാര്‍ പറയുന്നത്.

നാടകം മാത്രം

നാടകം മാത്രം

തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടി സലീം കുമാര്‍ നടത്തിയ നാടകം മാത്രമായിരുന്നു രാജി പ്രഖ്യാപനം എന്നാണ് ഗണേഷിന്റെ ആക്ഷേപം.

 കൊടുത്തയച്ചതും ഇല്ല

കൊടുത്തയച്ചതും ഇല്ല

സലീം കുമാര്‍ നേരിട്ട് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, ആരുടേയെങ്കിലും കൈവശം കൊടുത്തയക്കുക പോലും ചെയ്തിട്ടില്ലത്രെ.

ആനുകൂല്യം വാങ്ങി

ആനുകൂല്യം വാങ്ങി

സംഘടനയില്‍ നിന്നുള്ള ആനുകൂല്യം ഇതിന് ശേഷം സലീം കുമാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഗണേഷ്‌കുമാര്‍ ആരോപിയ്ക്കുന്നുണ്ട്.

രാജിവച്ചാല്‍

രാജിവച്ചാല്‍

ഒരിയ്ക്കല്‍ സംഘടനയില്‍ നിന്ന് രാജിവച്ചാല്‍ പുറത്തായത് തന്നെയാണ്. രാജി പിന്‍വലിയ്ക്കാന്‍ പറ്റില്ല. തിരിച്ചെത്തണമെങ്കില്‍ വീണ്ടും അംഗത്വം എടുക്കണം എന്നാണ് ചട്ടം.

കോണ്‍ഗ്രസ് അനുഭാവി

കോണ്‍ഗ്രസ് അനുഭാവി

താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ആളാണ് സലീം കുമാര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+