കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചില്ല, സലീം കുമാര്‍ കോടതിയില്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയ്‌ക്കെതിരെ നടന്‍ സലീം കുമാര്‍ കോടതിയ സമീപിച്ചതോടെയാണ് വീണ്ടും വിവാദങ്ങള്‍ തുടങ്ങുന്നത്. എല്ലാ ചിത്രങ്ങളും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്നാണ് സലീം കുമാര്‍ ആരോപിയ്ക്കുന്നത്. തന്റെ ചിത്രമായ മൂന്നാം നാള്‍ ഞായറാഴ്ച അവാര്‍ഡിന് പരിഗണിയ്ക്കാത്തത് നീതീകരിയ്ക്കാനാവില്ലെന്നും സലീം കുമാര്‍ പറയുന്നു.

ജൂറി ചെയര്‍മാന്‍ എല്ലാ ചിത്രങ്ങളും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്നും ഇത് നീതീകരിയ്ക്കാനാകില്ലെന്നും സലീം കുമാര്‍ പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.

Salim Kumar

സലീം കുമാറിന്റെ ഹര്‍ജിയിന്മേല്‍ സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിയ്ക്കും ജൂറി ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരെ കോടതി നോട്ടീസ് അയച്ചു. ദേശീയ പുരസ്‌കാരം നേടിയ സുരാജിന് സംസ്ഥാന അവാര്‍ഡില്‍ ഹാസ്യ നടനുള്ള പുരസ്‌ക്കാരം നല്‍കിയതും സ്വപാനം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയറാമിന് അവാര്‍ഡ് നല്‍കാതിരുന്നതും അദ്ദേഹത്തെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നുമൊക്കെ വിവാദങ്ങളുണ്ടായിരുന്നു.

English summary
Salim Kumar Files Complaint Against Kerala State Film Award Jury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X