പെണ്ണ് ജീന്‍സിട്ടാല്‍ എല്ലാ പ്രശ്നവും തീരുമോയെന്ന് സലീം കുമാര്‍
കൊച്ചി: ഗായകന്‍ യേശുദാസ് നടത്തിയ ജീന്‍സ് പരാമര്‍ശത്തെ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നടന്‍ സലീം കുമാര്‍. ജമാഅത്ത് ഇസ്ലാമി വൈപ്പിന്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സലീം കുമാര്‍ ഇക്കാര്യം പറഞ്ഞത്.സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നത് വന്ധ്യതയ്ക്ക്്് ഇടയാക്കുമെന്ന് ശാസ്ത്രം പറയുന്നുണ്ടെന്നും സലീം കുമാര്‍.
സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതിനെപ്പറ്റി യേശുദാസ് നടത്തിയ പരമാര്‍ശം വിവാദമായിരുന്നു. അച്ഛന്റെ അല്ലെങ്കില്‍ അപ്പൂപ്പന്റെ പ്രായമുള്ള ഒരാള്‍ പറഞ്ഞതിനെ വിവാദമാക്കേണ്ട ആവശ്യമി്‌ല്ലെന്നാണ് സലീം കുമാര്‍ പറയുന്നത്. ഈ പ്രായത്തില്‍ അദ്ദേഹത്തിന്റെ മനസില്‍ തോന്നിയ ഒരു അഭിപ്രായം അദ്ദേഹം പറഞ്ഞു. അപ്പോഴേയ്ക്കും അതിനെതിരെ ജാഥയും പ്രകടനവും ചര്‍ച്ചയും നടത്തുന്നത് ശരിയല്ല.

ആളാകാന്‍ വേണ്ടി എന്തിനെയും എതിര്‍ക്കുന്നവരാണ് എതിര്‍പ്പുമായി രംഗത്തെത്തുന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നത് വന്ധ്യതയ്ക്ക് ഇടയാക്കുമെന്ന് ശാസ്ത്രം പറയുന്നുവെന്നും സലീം കുമാര്‍. സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കണമെന്ന് യേശുദാസ് പറഞ്ഞാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരുമോ എന്നും സലീം കുമാര്‍ ചോദിയ്ക്കുന്നു.












Click it and Unblock the Notifications