കുറച്ച് വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആണുങ്ങളെ കിട്ടില്ലെന്ന് സലീംകുമാര്‍
വനിതാ സംവരണത്തെ പരിഹസിച്ച് പ്രശസ്ത താരം സലീംകുമാര്‍ രംഗത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സലീംകുമാര്‍ വനിതകളുടെ കടന്നുക്കയറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. വനിതാ സംവരണം കൂടി വരികയാണ്, ഇങ്ങനെപ്പോയാല്‍ പുരുഷന്മാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉണ്ടാകില്ലെന്നാണ് താരം പറഞ്ഞത്.
തിരഞ്ഞെടുപ്പില്‍ വന്ന മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തമാശ കലര്‍ന്ന അഭിപ്രായ പ്രകടനമാണ് സലീം കുമാര്‍ നടത്തിയത്. വനിതാ സംവരണം ഇങ്ങനെപ്പോയാല്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആണുങ്ങളെ കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടാല്‍ സ്ത്രീകളെല്ലാം വന്നു തന്നെ തല്ലുമെന്നും ചിരിച്ചുക്കൊണ്ട് സലീം കുമാര്‍ പറഞ്ഞു.

പുരുഷന്മാരെ കാണില്ല
വനിതാ സംവരണം ഇങ്ങനെപ്പോയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം പത്തു വര്‍ഷം കഴിഞ്ഞാല്‍ സ്ത്രീകളുടെ കൈകളിലാകും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആണുങ്ങളെ കിട്ടാതാകുമെന്നും സലീം കുമാര്‍ അഭിപ്രായപ്പെട്ടു.

അധികാരത്തില്‍ ഭ്രമിക്കുന്നു
അധികാരം പുരുഷന്മാരെക്കാള്‍ ഭ്രമിപ്പിക്കുന്നത് സ്ത്രീകളെയാണെന്നും സലീം കുമാര്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പു കഴിയുംതോറും മത്സരംഗത്തെ പുരുഷന്മാരുടെ സാന്നിധ്യം കുറഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു.

സലീം കുമാര്‍ സ്ത്രീകള്‍ക്കെതിരാണോ?
സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്കും മറ്റ് മേഖലകളിലേക്കും കടന്നു വരാന്‍ സര്‍ക്കാരും ജനങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഇക്കാലത്ത് സലീം കുമാര്‍ ഇങ്ങനെ പറഞ്ഞത് ചര്‍ച്ചാ വിഷയമായി. സലീം കുമാര്‍ തമാശ രീതിയില്‍ പറഞ്ഞതാണെങ്കിലും അദ്ദേഹം സ്ത്രീകള്‍ക്കെതിരാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

പരിചിത മുഖങ്ങള്‍ കാണാനില്ല
വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയപ്പോള്‍ രാഷ്ട്രീയത്തിലെ പഴയ സുഹൃത്തുക്കള്‍ ഉണ്ടോന്നു നോക്കി. ആരെയും കാണാന്‍ കഴിഞ്ഞില്ലെന്നും സലീം കുമാര്‍ പറഞ്ഞു. ഇവരെല്ലാം എവിടെ പോയി, വനിതാ സംവരണത്തിന്റെ രക്തസാക്ഷികളായോ എന്നും താരം ചോദിച്ചു.












Click it and Unblock the Notifications