കലാഭവന്‍മണി മത്സരിച്ചിരുന്നെങ്കില്‍ കുന്നത്തുനാട്ടില്‍ നൂറുശതമാനം വിജയിച്ചേനെ; സലീം കുമാര്‍
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ ജഗദീഷിന് വേണ്ടി പ്രചാരണം നടത്തി ഊര്‍ജ്ജം കളയാന്‍ താനില്ലെന്ന് ചലച്ചിത്രതാരം സലീം കുമാര്‍. പത്തനാപുരത്ത് ജഗദീഷിന് വേണ്ടി ഊര്‍ജ്ജം കളയാനില്ലെന്നും നടന്‍ സിദ്ധീഖിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും സലീംകുമാര്‍. കൊല്ലത്ത് മുകേഷ് വിജയിക്കുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലീം കുമാര്‍ പറഞ്ഞു.
ഇടതുകോട്ടയായ പരവൂരില്‍ ഉള്‍പ്പടെ ഒരു കാലത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയയാളായിരുന്നു സലീം കുമാര്‍. രാഷ്ട്രീയത്തിലിറങ്ങുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ ആരെക്കൊണ്ടും തന്നെ കള്ളനെന്ന് വിളിപ്പിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും സലീം കുമാര്‍.

പത്തനാപുരത്ത ഗണേഷ് കുമാരിനെതിരെ ജഗദീഷ് ജയിക്കില്ലെന്ന് പറയാതെ പറയുന്ന സലീം കുമാര്‍ മറ്റ് ചിലത് കൂടി പറയുന്നുണ്ട്. കലാഭവന്‍ മണി മത്സരിച്ചിരുന്നെങ്കില്‍ കുന്നത്തുനാട്ടില്‍ നൂറുശതമാനം വിജയിച്ചേനെ എന്നതാണ് സലീംകുമാറിന്റെ പക്ഷം.












Click it and Unblock the Notifications