എന്ത് വന്നാലും സലീം കുമാര്‍ രാജിവക്കില്ല... ബാക്കിയുള്ളവര്‍ ഏത് മാളത്തിലൊളിക്കും?
കൊച്ചി: എന്തൊക്കെ വന്നാലും കേരള ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍(കെഎസ്എഫ്ഡിസി) നിന്ന് താന്‍ രാജിവക്കില്ലെന്ന് സലീം കുമാര്‍. കോര്‍പ്പറേഷന്റെ ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ ഒരു തെറ്റുമില്ലെന്നും സലീം കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ രാജ്മോഹന്‍ ഉണ്ണിത്താനെ കോര്പ്പറേഷന് ചെയര്മാന് ആക്കിയതില്‍ പ്രതിഷേധിച്ച് ജനപ്രിയതാരം ദിലീപ് അടക്കമുള്ളവര്‍ രാജിവക്കുമെന്നാണ് റിപ്പോര്‍ട്ട്. കോര്പ്പറേഷന് വൈസ് ചെയര്മാന് ഇടവേള ബാബുവും രാജി പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജ്മോബഹന് ഉണ്ണിത്താനെ കെഎസ്ഡിസി ചെയര്മാന് ആക്കിയാല്‍ എന്താണ് പ്രശ്നം എന്നാണ് സലീം കുമാറിന്റെ ചോദ്യം. രാജ്മോഹന്‍ രാഷ്ട്രീയക്കാരന് മാത്രമല്ല, നടന് കൂടിയാണെന്ന് സലീംകുമാര്‍ പറഞ്ഞു.

രാജ്മോഹനെന്താ കുഴപ്പം
രാജ്മോഹന്‍ ഉണ്ണിത്താന് ചലച്ചിത്രവികസന കോര്പ്പറേഷന് ചെയര്മാന് ആയാല്‍ എന്താണ് പ്രശ്നം എന്ന് സലീം കുമാര്‍ ചോദിക്കുന്നു.

സിനിമാക്കാരനല്ലെങ്കില്
സിനിമയില്‍ നിന്നുള്ളവര്‍ മാത്രമേ കോര്പ്പറേഷന് ചെയര്മാന് ആകാവൂ എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. സിനിമാക്കാര് തലപ്പത്ത് വന്നിട്ട് ഒരു ഗുണവും ഉണ്ടായില്ല.

സമാന്തര സിനിമകള്‍
കഴിഞ്ഞ കാലത്ത് സിനിമാക്കാര് കോര്‍പ്പറേഷന്റെ തലപ്പത്തുണ്ടായിട്ട് സമാന്തര സിനിമകള്‍ക്ക് എന്ത് സഹായം കിട്ടിയെന്ന് സലീം കുമാര്‍ ചോദിക്കുന്നു.

രാജിവക്കില്ല
രാജ്മോഹന്‍ ഉണ്ണിത്താനെ ചെയര്മാന് ആക്കിയതിന്റെ പേരില്‍ താന്‍ രാജിവക്കില്ല.

ഗണേഷ് കുമാര്‍ പറയട്ടെ
തന്നെ ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ അംഗമാക്കുന്നത് ഗണേഷ് കുമാര്‍ ആണ്. ഗണേഷ് കുമാര്‍ പറഞ്ഞാല്‍ രാജിവക്കാമെന്നും സലീം കുമാര്‍.

ഏത് മാളത്തില്‍ പോയൊളിക്കും
ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് രാജിവച്ച് ഇവിടത്തെ സിനിമ പ്രവര്‍ത്തകര്‍ ഏത് മാളത്തില്‍ പോയൊളിക്കും എന്നാണ് സലീം കുമാറിന്റെ ചോദ്യം.

സംശയാസ്പദം
സാബു ചെറിയാനെ നീക്കിയതിന്റെ പേരില്‍ രാജിവക്കുന്ന സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണ്. ഇതില്‍ ചില ഉള്ളുകളികളുണ്ടെന്നും സലീം കുമാര്‍ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications