സലീം രാജ് ഫ്രോഡ് ആണെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സലീം രാജ് ഒരു ഫ്രോഡ് ആണെന്ന് കോണ്‍ഗ്രസ്. സലീം രാജ് പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ ആണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സലീം രാജ് എങ്ങനെ വര്‍ഷങ്ങളോളം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയി തുടര്‍ന്നതെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അജയ് തറയിലിന് കഴിയുന്നില്ല.

ഒമ്പത് വര്‍ഷത്തോളം ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്നു സലീം രാജ്. മുമ്പ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സലീം രാജിനെതിരെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മേലുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു എന്ന ആരോപണവും സലീം രാജിനെതിരെ നിലനിന്നിരുന്നു.
സലീം രാജും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം മുമ്പം പലതവണ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ സലീം രാജും സരിത എസ് നായരും തമ്മിലുള്ള ബന്ധം പുറത്തായിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സലീം രാജിനെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.
പിന്നീട് സലീം രാജിന് വേണ്ടി കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ വരെ ഹാജരാകുന്ന സാഹചര്യം ഉണ്ടായതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications