Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല ചാണ്ടിക്കിട്ട് പണി തുടങ്ങി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് അണിയറ നീക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെതിരെ സിബഐ അന്വേഷണം നടത്തണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി.

ഭൂമി തട്ടിപ്പില്‍ സലീം രാജിനെതിരെ സിബിഐ അന്വേഷണം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. സലീം രാജിന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടിവരും എന്ന ഹൈക്കോടതിയുടെ വാക്കാലുളള പരാമര്‍ശം വന്നതിന് തൊട്ടുത്ത ദിവസമാണ് ചെന്നിത്തലയുടെ പ്രതികരണം.

Ramesh Chennithala

സലീം രാജിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലപ്പോഴും അയഞ്ഞ നിലപാടുകളാണ് എടുത്തിട്ടുള്ളത്. ഗണ്‍മാനും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. സലീം രാജിന് വേണ്ടി കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ തന്നെ ഹാജരായ സാഹചര്യം പോലും ഉണ്ടായി.

കെപിസിസി അധ്യക്ഷ പദവിയും ആഭ്യന്തരമന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കുന്ന ചെന്നിത്തല ഇപ്പോള്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലായ സ്ഥിതിയിലാണ്. ഗ്രൂപ്പ് പോര് മറന്ന് ഒരുമിച്ച് നില്‍ക്കുന്നതിനായാണ് ഹൈക്കമാന്റ് ഇടപെട്ട് ഇപ്പോള്‍ ചെന്നിത്തലയെ മന്ത്രിയാക്കിയതെങ്കിലും പഴയതൊന്നും മറക്കാന്‍ താന്‍ ഒരുക്കമല്ല എന്ന സൂചനയാണ് ചെന്നിത്തല നല്‍കുന്നത്.

സലീം രാജിനെതിരെ സിബിഐ അന്വേഷണം വന്നാല്‍ അതിലൂടെ ചെന്നിത്തല ലക്ഷ്യമിടുക ഉമ്മന്‍ ചാണ്ടിയെത്തന്നെയാണെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ ഒരു രാഷ്ട്രീയ അനിശ്ചിതവാസ്ഥ ഉണ്ടാകും. ആ സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിലേക്ക് ചെന്നിത്തലയെ അല്ലാതെ മറ്റാരേയും പിരഗണിക്കാനാകില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+