കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീംരാജിന്റേത് തമിഴ്നാട് മോഡല്‍ ഭൂമി തട്ടിപ്പ്?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: തമിഴ്‌നാട്ടിലൊക്കെ ഉള്ളതുപോലെ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുന്ന സംഭവങ്ങള്‍ കേരളത്തിലും കണ്ടുതുടങ്ങുകയാണെന്ന് ഹൈക്കോടതി നിരീക്ഷണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെതിരെയുള്ള ഭൂമി തട്ടിപ്പ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമി തട്ടിപ്പ് കേസില്‍ 10 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Salim Raj

ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം വൈകുന്നതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സലീം രാജ് അധികാര കേന്ദ്രമാണെന്ന് കഴിഞ്ഞ ദിവസം കോടതി വിലയിരുത്തിയിരുന്നു. 2013 ജൂലായ് മാസത്തില്‍ തുടങ്ങിയ അന്വേഷം എന്ത് കൊണ്ടാണ് ഇതുവരേയും തീരാത്തതെന്ന് കോടതി വിജിലന്‍സ് വിഭാഗത്തോട് ആരാഞ്ഞു. അന്വേഷണത്തിന് ആറുമാസം കൂടി സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളുകയും ചെയ്തു.

കടകംപള്ളിയില്‍ നടന്നത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂമി തട്ടിപ്പാണെന്നും കോടതി വിലയിരുത്തി. 12.27 ഏക്കര്‍ ഭൂമിയാണ് ഇവിടെ സലീം രാജും കൂട്ടരും കൂടി തട്ടിയെടുത്തിരിക്കുന്നത്. സെന്റിന് 50,000 രൂപ എന്നാണ് രജിസ്‌ട്രേഷനില്‍ കാണിച്ചിരിക്കുന്നത്. ഈ തുകക്ക് കേരളത്തില്‍ എവിടേയും ഭൂമി കിട്ടില്ലെന്നും 250 കോടിയുടെ തട്ടിപ്പ് എന്നത് വെറും പ്രാഥമിക കണക്ക് മാത്രമാണെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.\

English summary
The High Court of Kerala asked Vigilance to submit primary report about Salim Raj's land grab case in 10 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X