സലീം രാജിനെ തിരിച്ചെടുത്തിട്ടില്ലെന്ന് ഡിജിപി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ്, ഭൂമിതട്ടിപ്പ് കേസ് എന്നിവയില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ സലീം രാജിനെ പോലീസ് സേനയില്‍ തിരിച്ചെടുത്തതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സലീം രാജിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പിന്നീട് കോഴിക്കോട് വച്ച് ഗുണ്ടാ ആക്രമണം നടത്തുന്നതിനിടെ പിടിയലായതിനെ തുടര്‍ന്ന് ആറ് മാസത്തേക്ക് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഇടുക്കി എ ആര്‍ ക്യാമ്പിലായിരുന്നു സലീം രാജ് ആദ്യം ഉണ്ടായിരുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പണ് തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്.
സസ്‌പെന്‍ഷന്‍ കാലത്തുള്ള ശമ്പളം നല്‍കുന്നതിന് വേണ്ടിയാണ് സലീം രാജിനോട് ഇടുക്കി ക്യാമ്പില്‍ ഹാജരാകാന്‍ കത്ത് നല്‍കിയതെന്ന് ഡിജിപി വിശദീകരിച്ചു. മദര്‍ യൂണിറ്റില്‍ നിന്ന് മാത്രമേ ശമ്പളം ലഭിക്കൂ എന്നത് കൊണ്ടാണ് ഇതെന്നും ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം പറഞ്ഞു.
സലീം രാജിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഡിജിപി ആയിരുന്നു അന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. തനിക്കോ സര്‍ക്കാരിനോ അല്ലാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications