സരിതയ്ക്ക് ഉന്നതരുടെ നമ്പറുകള്‍ നല്‍കിയത് താന്‍... സലീം രാജിന്റെ മൊഴി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീം രാജില്‍ നിന്ന് ജുഡീഷ്യല്‍ കമ്മീഷന് മൊഴിയെടുത്തു. പോലീസ് അന്വേഷണം എത്രമാത്രം പ്രഹസനമായിരുന്നു എന്ന് തെളിയിക്കുന്നതാണ് സലീം രാജിന്റെ മൊഴികള്‍.
സരിതയെ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് സലീം രാജ് മൊഴി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ നിന്ന് പോലും സരിതയെ വിളിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇത് സംബന്ധിച്ച ചോദ്യങ്ങളൊന്നും തന്നോട് ചോദിച്ചിട്ടില്ലെന്നാണ് സലീം രാജ് മൊഴി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സരിതയെ കണ്ടത്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് സരിതയെ ആദ്യമായി കാണുന്നത് എന്നാണ് സലീം രാജ് മൊഴി നല്‍കിയിട്ടുള്ളത്. പാലാ കടപ്ലാമറ്റത്ത് വച്ചായിരുന്നു ആ പരിപാടി.

നിരന്തരം വിളിച്ചു
സരിത എസ് നായരെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സലീം രാജ് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്കി.

ഔദ്യോഗിക വസതിയില്‍ നിന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ഉപയോഗിച്ച് സരിതയെ വിളിച്ചിട്ടുണ്ടെന്നും സലീം രാജ് പറയുന്നു.

ഉന്നതരുടെ ഫോണ്‍ നമ്പര്‍
പല ഉന്നതരുടേയും ഫോണ്‍ നമ്പറുകള്‍ സരിത ആവശ്യപ്പെട്ടിരുന്നു. ഈ നമ്പറുകളെല്ലാം താന്‍ നല്‍കിയിട്ടുണ്ടെന്നാണ് സലീം പറയുന്നത്.

രാഷ്ട്രീയ ബന്ധം
സരിതയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലെന്നും സലീം രാജ് വ്യക്തമാക്കിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications