കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീംരാജിന്റെ ഉന്നതബന്ധം അന്വേഷണത്തിന് തടയിട്ടു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മന്‍ സലീം രാജ് ഉള്‍പ്പെട്ട കടകപള്ളി ഭൂമി തട്ടിപ്പു കേസില്‍ ഉന്നതര്‍ക്കും പങ്കെന്ന് സി ബി ഐയുടെ എഫ് ഐ ആര്‍ റിപ്പോര്‍ട്ടില്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പദവി സലീം രാജ് ദുരുപയോഗം ചെയ്‌തെന്നും സലീം രാജിന്റെ ഉന്നത ബന്ധം കേസന്വേഷണത്തിന് തടയിട്ടെന്നും സി ബി ഐ കോടതയില്‍ നല്‍കിയ പ്രാഥമികവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

സി ബി ഐ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ സലീം രാജിന്റെ ഭാര്യയടക്കം 27 പേരാണ് പ്രതികള്‍. നാല് വില്ലേജ് ഓഫീസര്‍മാരും ഇതില്‍ പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും എഫ് ആ ആറില്‍ പറയുന്നുണ്ട്.

Salim Raj

കടകംപള്ളിയിലെ മൂന്ന് ഉദ്യോഗസ്ഥരും ഉള്ളിത്തറ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുമാണ് കേസിലെ പ്രതികള്‍. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ വ്യാജ രേഖ അസലായി ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതരെ ചുമത്തിയിരിക്കുന്നത്.

തനിക്കുള്ള ഉന്നതബന്ധങ്ങള്‍വച്ച് സലീം രാജ് കേസന്വേഷണത്തില്‍ തടയിട്ടു. സലീം രാജിന്റെ ശക്തമായ സ്വാധീനം മൂലം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസിന് കഴിഞ്ഞില്ല. കൂടാതെ തട്ടിപ്പിനിരയായവരെ സലീം രാജ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസുമായി മുന്നോട്ട് പോയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയതായും സി ബി ഐ ആരോപിയ്ക്കുന്നു.

English summary
Salim Raj, the former gunman of Chief Minister, and his wife Shamsad have been listed as accused in the Kadakampally land grab case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X