Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വോട്ട് തേടിയതില്‍ പ്രതിഷേധിച്ച് സലീം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു

കൊച്ചി: നടന്‍ സലീംകുമാര്‍ താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വച്ചു. പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ചാണ് സലീംകുമാര്‍ രാജി വച്ചത്.

താരമണ്ഡലങ്ങളില്‍ പോയി പക്ഷം പിടിയ്ക്കരുതെന്ന സംഘടന നിര്‍ദ്ദേശിച്ചിരുന്നതായി സലീം കുമാര്‍ പറയുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയത് ശരിയായില്ലെന്നും സലീം കുമാര്‍.

നിര്‍ദ്ദേശം ലംഘിച്ചു

നിര്‍ദ്ദേശം ലംഘിച്ചു

താരമണ്ഡലത്തില്‍ പ്രചാരണത്തിനായി താരങ്ങള്‍ എത്തരുതെന്ന് അമ്മയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നെന്നും ഈ വിലക്ക് ലംഘിച്ചാണ് മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയതെന്നും സലീം കുമാര്‍ പറയുന്നു

രാജി

രാജി

മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ സലീം കുമാര്‍ സംഘടനയില്‍ നിന്നും രാജി വച്ചത്.

ജഗദീഷിനെ..

ജഗദീഷിനെ..

മോഹന്‍ലാല്‍ പത്തനാപുരത്ത് ഗണേഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത് തന്നെ വ്യക്തി പരമായി വേദനിപ്പിച്ചുവെന്നു ജഗദീഷ് തന്നോട് പറഞ്ഞതായും സലീം കുമാര്‍

നിലപാട്

നിലപാട്

നിഷ്പക്ഷമായ നിലപാടാണ് അമ്മ സ്വീകരിച്ചിരുന്നതെന്ന് പ്രസിഡന്റ് ഇന്നസെന്റ്

പോര്

പോര്

മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതിനെച്ചൊല്ലി താര സംഘടനയിലും പോര് തുടങ്ങിയെന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+