Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തട്ടിപ്പുകാരി ശാലിനി അറസ്റ്റില്‍

കോട്ടയം: വിവാഹത്തട്ടിപ്പുകാരി ശാലിനി പൊലീസ് പിടിയിലായി. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചിങ്ങവനം എസ് ഐ എസ് നിസാമിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ സര്‍വീസ് ഓഫീസേറായ കെ കെ റജീ ഷീനാ തങ്കമണിയാണ് ശാലിനിയെ പിടികൂടിയത്. ഇവരെ ബുധനാഴ്ച കോട്ടയത്തെത്തിക്കും.

കോട്ടയത്ത് മധ്യവയസ്‌കനെ വിവാഹം ചെയ്ത ശേഷം പണവും സ്വര്‍ണവുമായി മുങ്ങിയതോടെയാണ് ശാലിനി വാര്‍ത്തകളില്‍ നിറയുന്നത്. വാര്‍ത്ത പുറത്തുവനന്തോടെ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതിയുടെ പ്രവാഹമായിരുന്നു. അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയാണ് ശാലിനി തട്ടിപ്പ് നടത്തിയത്.

salini

കുഴിമറ്റം സ്വദേശിയായ ശശിധര്‍ നായരെയാണ് ശാലിനി ഒടുവില്‍ പറ്റിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വെളുത്തുരുത്തി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ശാലിനിയും ശശിധരന്‍ നായരും തമ്മിലുള്ള വിവാഹം. വരന്റെ വീട്ടിലെത്തി വിവാഹസത്കാരം കഴിഞ്ഞതിന് ശേഷം ഒരു കേസിന്റെ ആവശ്യത്തിന് ആലപ്പുഴയില്‍ പോകണമെന്ന് ശാലിനി പറഞ്ഞു.

വിവാഹ വസ്ത്രം മാറി അഭിഭാഷകയുടെ വേഷം ധരിക്കുന്നതിനിടെ ശാലിനി മുറിയിലെ മേശവലിപ്പിലുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും കൈക്കലാക്കി. വൈകുന്നേരമായിട്ടും ഭാര്യ എത്താത്തവിഷമത്തിലിക്കുമ്പോഴാണ് മേശവലിപ്പിലിരുന്ന പണവും സ്വര്‍ണവും കാണാതായ കാര്യം ശശിധരന്‍ നായര്‍ ശ്രദ്ധിച്ചത്. ശാലിനി തന്നെ പറ്റിച്ചെന്നു മനസ്സിലാക്കിയ ഇദ്ദേഹം ആലപ്പുഴ, ചിങ്ങവനം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+