സല്‍മാന്‍ ഖാന്‍ 15 കോടി! സണ്ണിയുടെ വക കേരളത്തിന് 5 കോടി! വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെ
Recommended Video

പ്രളയ ദുരിതബാധിതര്‍ക്ക് അകമഴിഞ്ഞ സഹായമായിരുന്നു സിനിമാ താരങ്ങള്‍ നല്‍കിയിരുന്നത്. കോളിവുഡ് മുതല്‍ ഹോളിവുഡ് വരെയുള്ള താരങ്ങള്‍ കേരളത്തിനൊപ്പം നിന്നിരുന്നു, പലരും തങ്ങളാല്‍ കഴിയുന്ന തുകയും മറ്റ് സഹായങ്ങളും നല്‍കി.
സിനിമാ താരങ്ങളില്‍ വെച്ച് കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് സണ്ണി ലിയോണ്‍ ആണെന്നായിരുന്നു വാര്‍ത്തകള്‍. അഞ്ച് കോടി സണ്ണി നല്‍കിയെന്നും റിപ്പോര്‍ട്ട് ഉണ്ടായി. എന്നാല്‍ അതിന് പിന്നാലെ സണ്ണിയേയും കടത്തി വെട്ടി സല്‍മാന്‍ ഖാന്‍ 15 കോടി കേരളത്തിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

സണ്ണിയുടെ അഞ്ച് കോടി
കേരളത്തിന് ഏറ്റവും കൂടുതല്‍ തുക സഹായമായി നല്‍കിയത് ആദ്യം തെലുങ്ക് നടന്‍ രാംചരണ്‍ ആയിരുന്നു. ഒന്നര കോടി രൂപയായിരുന്നു രാം ചരണും ഭാര്യയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ എല്ലാവരേയും പിന്നിലാക്കി അഞ്ച് കോടിയായിരുന്നു മലയാളിക്ക് സണ്ണി ലിയോണ്‍ നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

അഞ്ച് കോടി നല്‍കിയോ?
എന്നാല്‍ അഞ്ച് കോടി നല്‍കിയോന്ന് സണ്മിയുടെ ഭാഗത്ത് നിന്ന് ഒരു സ്ഥിരീകരണവും ഉണ്ടായില്ല. ഇതോടെ മലയാളി ആരാധകര്‍ തങ്ങളുടെ പ്രീയപ്പെട്ട താരത്തിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പോയി ഇക്കാര്യം ചോദിച്ചു. എന്നാല്‍ താന്‍ കേരളത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ആ തുക താന്‍ പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അത് തന്‍റെ സ്വകാര്യത ആണെന്നും താരം വ്യക്തമാക്കി.

സല്‍മാന്‍ ഖാന്‍റെ 12 കോടി
ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്‍ 12 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ആ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചുള്ള മറുപടികളൊന്നും താരത്തിന്‍റെ അടുത്ത് നിന്ന് വന്നിട്ടില്ല.

ദുഖത്തിലാഴ്ത്തി
അതേസമയം കേരളത്തിലെ പ്രളയം തന്നെ ദുഖത്തിലാഴ്ത്തിയെന്നും എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം തന്‍റെ മനസുണ്ടെന്നും പ്രളയബാധിതരെ സഹായിക്കാന്‍ ഒരുപാട് പേര്‍ രംഗത്തെത്തുന്നത് സന്തോഷ നല്‍കുന്നുണ്ടെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തു . അതേസമയം പ്രളയത്തില്‍ വൈകി പ്രതികരിച്ചതിന് സല്‍മാന്‍ ഖാനോട് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

ആലിയയും അമിതാഭ് ബച്ചനും
അതേസമയം പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ആലിയയും അയച്ച അവശ്യവസ്തുക്കള്‍ കേരളത്തില്‍ എത്തി. റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിച്ചത്. സാധനള്‍ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ സഹായത്തിന് നന്ദി അറിയിച്ച് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

കൈകോര്‍ത്ത് താരങ്ങള്‍
മലയാള താരങ്ങള്‍ക്ക് പുറമേ, കാര്‍ത്തി, സൂര്യ, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്‍ഹാസന്‍, വിജയ്, വിജയകാന്ത്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നടിമാരായ നയന്‍താര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.


Click it and Unblock the Notifications