ദേശീയ ഗാനത്തെ അപമാനിച്ച കേസില്‍ സല്‍മാന് ജീവപര്യന്തം കിട്ടിയേക്കാം
തിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ച കേസില്‍ സല്‍മാന്‍ (25) എന്ന വിദ്യാര്‍ഥിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുനേല്‍ക്കാതെ കൂവി വിളിച്ചതും സ്വതന്ത്ര്യ ദിനത്തില്‍ ആഭാസകരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനുമാണ് സല്‍മാനെതിരെ കേസെടുത്തത്. ഐടി ആക്ട് സെക്ഷന്‍ 66 എ പ്രകാരമാണ് കേസ് എടുത്തത്.
തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ സിനിമ പ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുനേറ്റ് നിന്ന് ബഹുമാനം കാണിയ്ക്കാതെ സല്‍മാന്‍ കൂവിയിരുന്നു. ഇതിനെതിരെ തീയേറ്ററില്‍ ഉണ്ടായിരുന്ന ചിലരും സല്‍മാനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സല്‍മാനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

ഓഗസ്റ്റ് 20 ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബര്‍ ആറിന് വീണ്ടും അറസ്റ്റിലായി. തിരുവനന്തപുരം കോടതി സല്‍മാന്റെ ജാമ്യാപേക്ഷ തള്ളി. സല്‍മാനെ അറസ്റ്റ് ചെയ്തതിനെ ആംനെസ്റ്റി ഇന്‍ഷര്‍നാഷണല്‍ കുറ്റപ്പെടുത്തി. സല്‍മാനെ അറസ്റ്റ് ചെയ്തതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധം ശക്തമായിരുന്നു. ഫിലോസഫി വിദ്യാര്‍ഥിയാണ് സല്‍മാന്‍.


Click it and Unblock the Notifications