ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വെമ്പായത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷ(20) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവായ റോഷൻ കീഴടങ്ങിയത്.

ഗോരഖ്പൂർ ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ ഓക്സിജൻ കിട്ടാതെ മരിച്ചത് 60 കുട്ടികൾ!നിഷേധിച്ച് സർക്കാർ..

ഒരു സ്കൂളിൽ രണ്ട് യൂണിഫോം! പഠിക്കാത്തവർക്ക് ചുവപ്പ്, പഠിച്ചാൽ വൈറ്റ്! മലപ്പുറത്തെ മുസ്ലീം സ്കൂളിൽ...

ജൂലായ് 11നാണ് സൽഷയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് സൽഷ തൂങ്ങിമരിച്ചത്. സൽഷയുടെ ആത്മഹത്യ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തെ തുടർന്നാണെന്ന് ആരോപണമുയർന്നിരുന്നു. സൽഷയുടെ മരണത്തിന് പിന്നാലെ
ഭർത്താവായ റോഷനും, മാതാവും ഒളിവിൽ പോയിരിക്കുകയായിരുന്നു.

മുൻകൂർ ജാമ്യത്തിനായി...

മുൻകൂർ ജാമ്യത്തിനായി...

സൽഷയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന റോഷൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

കീഴടങ്ങി...

കീഴടങ്ങി...

ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് റോഷൻ കഴിഞ്ഞദിവസം നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്.

റിമാൻഡും, തെളിവെടുപ്പും...

റിമാൻഡും, തെളിവെടുപ്പും...

കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ്, വെമ്പായത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം കേസിലെ രണ്ടാം പ്രതിയായ റോഷന്റെ ഉമ്മ നസിയത്ത് ഇപ്പോഴും ഒളിവിലാണ്.

ഏപ്രിലിൽ...

ഏപ്രിലിൽ...

2017 ഏപ്രിൽ 23നാണ് റോഷനും സൽഷയും വിവാഹതിരാകുന്നത്. ആറ്റിങ്ങലിലെ ആഢംബര വിവാഹ മണ്ഡ‍പത്തിൽ വെച്ചായിരുന്നു നിക്കാഹ്.

കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം...

കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം...

ഒരു കിലോ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും, ഇന്നോവ കാറും കോടിക്കണക്കിന് രൂപയുടെ ഭൂമിയുമാണ് സൽഷയുടെ കുടുംബം സ്ത്രീധനമായി റോഷന് നൽകിയത്.

സ്ത്രീധനം പോരെന്ന്...

സ്ത്രീധനം പോരെന്ന്...

വിവാഹം കഴിഞ്ഞ് വെമ്പായത്തെ ഭർതൃവീട്ടിലെത്തിയത് മുതൽ സൽഷയെ ഭർത്താവും ഭർതൃമാതാവും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. സ്ത്രീധനം പോരെന്നും, ഇനിയും പണം സ്ത്രീധനമായി ലഭിക്കണമെന്ന്
ആവശ്യപ്പെട്ടായിരുന്നു റോഷനും നസിയത്തും സൽഷയെ പീഡിപ്പിച്ചിരുന്നത്.

ജൂലായിൽ...

ജൂലായിൽ...

പീഡനം തുടർന്നതോടെയാണ് കഴിഞ്ഞ മാസം സൽഷ ജീവനൊടുക്കിയത്. ജൂലായ് 11ന് വൈകീട്ട് മൂന്ന് മണിയോടെയാണ് വെമ്പായം ഗാന്ധിനഗറിലെ റോഷന്റെ വീടായ ജാസ്മിൻ മൻസിലിൽ സൽഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസ്...

കേസ്...

സൽഷയുടെ മരണത്തിന് കാരണം ഭർത്താവ് റോഷനും ഭർതൃമാതാവ് നസിയത്തുമാണെന്ന് സൽഷയുടെ ബന്ധുക്കൾ ആദ്യം മുതലേ ആരോപണമുന്നയിച്ചിരുന്നു. തുടർന്നാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്.

ഭർതൃമാതാവ് ഒളിവിൽ...

ഭർതൃമാതാവ് ഒളിവിൽ...

പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒന്നാം പ്രതി റോഷനും രണ്ടാം പ്രതി നസിയത്തും ഒളിവിൽ പോകുകയായിരുന്നു. ഒന്നാംപ്രതി റോഷൻ കഴിഞ്ഞദിവസം കീഴടങ്ങിയെങ്കിലും, രണ്ടാംപ്രതിയായ നസിയത്തിനെ
ഇതുവരെ കണ്ടെത്താനായിട്ടില്ല.

English summary
salsha suicide;husband roshan surrendered in court.
Please Wait while comments are loading...