കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്യൂട്ട് വിവാദം; ഋഷിരാജ് സിങ്ങിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യുകയോ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയോ ചെയ്യാത്ത എ.ഡി.ജി.പി ഋഷിരാജ് സിങ്ങിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ്ങിന് ഡിജിപി ടി.പി.സെന്‍കുമാര്‍ കത്തു നല്‍കും. ഋഷിരാജ് സിങ്ങിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി ഉണ്ടാവുക.

പ്രോട്ടോക്കോളിനേക്കാള്‍, തെറ്റ് മന:പൂര്‍വം ചെയ്തതാണോ എന്നതാണ് പരിശോധിക്കുന്നതെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്ക് സല്യൂട്ട് നല്‍കേണ്ടത് പോലീസ് ഉദ്യോഗസ്ഥരുടെ കടമയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അതേസമയം, വിഷയത്തില്‍ രമേശ് ചെന്നിത്തല അയഞ്ഞ സമീപനം സ്വീകരിച്ചതിനാല്‍ അച്ചടക്ക നടപടി താക്കീതില്‍ ഒതുങ്ങിയേക്കും.

rishiraj-chennithala

അതിനിടെ ഋഷിരാജ് സിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ രംഗത്തെത്തി. വര്‍ഷങ്ങളായി കേരള പോലീസ് കാത്തു സൂക്ഷിക്കുന്ന അച്ചടക്കമാണ് ഋഷിരാജ് സിങ് തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ ഋഷിരാജ് സിങ് അപമാനിക്കുകയാണ് ചെയ്തത്. ജനങ്ങളെ ആദരിക്കുന്നതിന് തുല്യമാണ് ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്നതെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

തൃശൂരില്‍ നടന്ന വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു വിവാദത്തിനടിസ്ഥാനമായ സംഭവം നടന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലേക്ക് കടന്നു വന്നപ്പോള്‍ മറ്റു പോലീസുകാര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തു. എന്നാല്‍, ഋഷിരാജ് സിങ് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല. കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്നും മാറ്റിയതിന്റെ പ്രതിഷേധമാണ് ഋഷിരാജ് സിങ് പ്രകടിപ്പിച്ചതെന്നാണ് അഭ്യൂഹം.

English summary
Salute controversy; DGP to give letter to Rishiraj Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X