കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ കുറ്റപത്രം കണ്ടവരുണ്ടോ.. എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ വേട്ടയാടുന്നത്?

  • By Kishor
Google Oneindia Malayalam News

എസ് എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോര്‍ണര്‍ ചെയ്യുന്നു എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ സി പി എം അനുഭാവികള്‍ രംഗത്ത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിനില്‍ നിന്ന് ലഭിക്കേണ്ട പണം കരാര്‍ എഴുതാതെ നഷ്ടപ്പെടുത്തി എന്നാണ് പിണറായി വിജയനെതിരെ ഉയര്‍ത്തുന്ന ആക്ഷേപം.

Read Also: അഴിച്ച് കാണിക്കട്ടേ.. മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി... ഇവള്‍ പുലിയാണ് കേട്ടോ!!

Read Also: ലാവ്‌നില്‍ പിണറായി പേടിച്ചു... പക്ഷേ ഹരീഷ് സാല്‍വെയുടെ ഭീമമായ ഫീസ് ആര് കൊടുക്കും, സര്‍ക്കാരോ?

Read Also: ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ശ്രമം? നടിയുടെ ഭാവിവരനെ പ്രമുഖനടന്‍ വിളിച്ചു? എന്തിനീ പക?

നിരപരാധിയായ പിണറായി വിജയനെതിരെ രാഷ്ട്രീയ പ്രേരിതമായി ആക്രമണം നടത്തുന്നു എന്നാണ് ആക്ഷേപം. ലാവലിന്‍ കേസ് വീണ്ടും കോടതിയില്‍ എത്തിയതോടെയാണ് ഇത്. പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

കുറ്റപത്രം കണ്ടവരുണ്ടോ

കുറ്റപത്രം കണ്ടവരുണ്ടോ

ലാവലിന്‍ കേസില്‍ സി.ബി.ഐ യുടെ കുറ്റപത്രം ഒരു പ്രാവശ്യം പോലും വായിക്കാതെ അതെപ്പറ്റി ഘോരഘോരം അഭിപ്രായം പറയുകയും, നിരീക്ഷണം നടത്തുകയും ന്യായീകരണങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നവരാണ് കൂടുതലും. - ഫേസ്ബുക്കില്‍ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പറയുന്നു.

ആ പറഞ്ഞതിനും ട്രോള്‍

ആ പറഞ്ഞതിനും ട്രോള്‍

എല്ലാമറിയുന്ന ഒറ്റ ആള്‍ നിങ്ങള്‍ മാത്രം വക്കീല്‍.. എന്നാല്‍ പിന്നെ വെച്ച് താമസിപ്പിക്കേണ്ട... അങ്ങ് വിളന്പിയെര്... നല്ല മാര്‍ക്കറ്റ് ഉള്ള സാധനമാ.. പിണറായിവധം ആട്ടക്കഥ! വേണുവിനോടും വിനുവിനോടും വിളിച്ചുപറഞ്ഞാല്‍ നിങ്ങള്‍ക്കും ഷാജഹാനും ജേക്കബ് മാത്യുവിനും വൈകിട്ടേക്കുള്ളതാകും

എന്തുകൊണ്ട് പിണറായി

എന്തുകൊണ്ട് പിണറായി

മാധ്യമങ്ങളും രാഷ്ട്രീയ ശത്രുക്കളും പറയുന്നു പിണറായി വിജയന്‍ അഴിമതി കാട്ടിയെന്ന്. സാധാരണ മനുഷ്യര്‍ കാണുന്ന പ്രാദേശിക രാഷ്ട്രീയക്കാരില്‍ ചിലരൊക്കെ അഴിമതിക്കാരായതുകൊണ്ട്, നേരത്തെ തന്നെ രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരെന്ന സാമാന്യവല്‍ക്കരണത്തിന് പ്രാബല്യമുള്ളതുകൊണ്ട് പിണറായി വിജയനും അഴിമതിക്കാരന്‍.

ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്

ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്

പിണറായി വിജയന്‍ വൈദ്യുത വകുപ്പ് മന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നത് വരെ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കൃത്യമായി ധനസഹായം കിട്ടിയിരുന്നു.അത് കഴിഞ്ഞും കിട്ടി. അതിനു ശേഷം വന്ന മന്ത്രിമാരുടെ അലംഭാവം ആണ് ധനസഹായം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. 12 കോടിയോളം രൂപ ഈ ഇനത്തില്‍ ലാവലിന്‍ സമാഹരിച്ച് നല്‍കിയിട്ടുണ്ട്

രൂക്ഷമായ പ്രതികരണങ്ങള്‍

രൂക്ഷമായ പ്രതികരണങ്ങള്‍

ഏത് വക്കീലിനെ വെച്ച് കേസ് വാദിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും ആ പാര്‍ട്ടിക്കും പിണറായിക്കും കൊടുത്തു കൂടെ. പാര്‍ട്ടി നേതാക്കളെ അഴിമതിക്കേസില്‍ കുടുക്കി വിശ്വാസ്യത തകര്‍ത്ത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നെറികെട്ട ഗൂഢാലോചനയുടെ സന്തതിയാണ് ലാവലിന്‍ കേസ്. അഴിമതിയില്ലാത്ത അഴിമതിക്കേസ്.

നേരത്തെ അന്വേഷിച്ചതല്ലേ

നേരത്തെ അന്വേഷിച്ചതല്ലേ

ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ് മുന്നു തവണ അന്വേഷിച്ച് ഒരു അഴിമതിയും കണ്ടെത്താത്ത കേസ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് സി.ബി.ഐക്ക് വിട്ട കേസ്. സി.ബി.ഐ അരിച്ചുപെറുക്കി തയ്യാറാക്കിയ കുറ്റപത്രം വിചാരണക്ക് പോലും എടുക്കാതെ ചവറ്റുകുട്ടയിലെറിഞ്ഞ കേസ്. രണ്ട് വര്‍ഷക്കാലം അപ്പീല്‍ കൊടുക്കാതെ നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ മാത്രം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പിണറായിയെ താറടിക്കാന്‍ വേണ്ടി അപ്പീലുമായി വന്ന കേസ്.

ഇതിലെന്താണ് അഴിമതി

ഇതിലെന്താണ് അഴിമതി

ഇതില്‍ എന്തഴിമതിയാണെന്ന് കോടതി ആവര്‍ത്തിച്ച് ചോദിക്കുന്നു.നേരത്തെ സി.ബി.ഐ.കോടതി തന്നെ ചോദിച്ചു: ഈ കരാര്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ പ്രതിയാകാതെ പിണറായി മാത്രം പ്രതിയായതെങ്ങനെ? ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു നേതാവിനെതിരെയും ഇത്രയും പ്രതികാരബുദ്ധിയോടെ ഇല്ലാത്ത അഴിമതി ആരോപിച്ചു കൊണ്ടുള്ള ഒരു നെറികെട്ട കേസ് ഉണ്ടായി കാണില്ല. ഈ പിതൃശൂന്യ സമീപനത്തെ തുറന്ന് കാണിക്കാന്‍ ഏത് വക്കീലിനെയും ഞങ്ങള്‍ കൊണ്ടുവരും. അതോര്‍ത്ത് ആരും വിഷമിക്കേണ്ട. - ഇങ്ങനെ പോകുന്നു വെല്ലുവിളികള്‍.

English summary
Harish Salve's appearance for Pinarayi Vijayan in SNC Lavlin case - Social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X