കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനെ മെല്‍ബണിലേക്ക് കൊണ്ടുവന്നു; ജ്യൂസില്‍ സയനൈഡ്, സോഫിയയുടെ തന്ത്രങ്ങള്‍

  • By Desk
Google Oneindia Malayalam News

മെല്‍ബണ്‍: സാം ഏബ്രഹാം എന്ന മുപ്പത്തിനാലുകാരനെ കൊലപ്പെടുത്താന്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്നൊരുക്കിയ തന്ത്രങ്ങള്‍ പോലീസിനെപ്പോലും ഞെട്ടിച്ചതായിരുന്നു. ദുരൂഹസാഹചര്യത്തിലായിരു പുനലൂര്‍ കുരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെടുന്നത്. പേസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ സാമിന്റെ രക്തത്തില്‍ കരളിലുമായി അമിത അളവില്‍ സയനൈഡ് കണ്ടെത്തിയതോടെ പോലീസിന് സംശയമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സോഫിയയും കാമുകന്‍ കമലാസനനും പോലീസ് പിടിയിലാവുന്നത്. 2015 ഒക്ടോബറിലായിരുന്നു സാമിന്റെ മരണം. ഇരുവര്‍ക്കുമുള്ള തടവ് ശിക്ഷ ഇന്നലെ വിക്ടോറിയന്‍ കോടതി വിധിച്ചു. സോഫിയക്ക് 22 വര്‍ഷത്തെ തടവും കമലാസനന് 27 വര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. നാട്ടില്‍ നിന്ന് കാമുകനെ വിളിച്ചു വരുത്തിയായിരുന്നു സോഫിയ ഭര്‍ത്താവിനെ ഇല്ലാതാക്കിയത്. അതിനൊരുക്കിയ തന്ത്രങ്ങള്‍ ഇപ്രകാരമായിരുന്നു.

വിവാഹം

വിവാഹം

പ്രണയവിവാഹമായിരുന്നു സാമിന്റേയും സോഫിയയുടേതും. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് സോഫിയ ഭീഷണി മുഴക്കിയതിനൊടുവില്‍ ആയിരുന്നു ഇരുവരുടേയം വിവാഹം. മെല്‍ബണിലായിരുന്ന സോഫിയ നാട്ടിലെത്തിയതിന് ശേഷം പുനലൂരില്‍ വെച്ചായിരുന്നു വിവാഹം

കുടുംബം

കുടുംബം

വിവാഹശേഷം ഭര്‍ത്താവിനേയും സോഫിയ മെല്‍ബണിലേക്ക് കൊണ്ടുപോയി. മെല്‍ബണിലെ യുഎഇ എക്‌സേഞ്ചില്‍ മാനേജരായിട്ടായിരുന്നു സാമിന്റെ ജോലി. ഭര്‍ത്താവിനൊപ്പം നിരവധി തവണ നാട്ടിലെത്തിയ സോഫിയ സാമിന്റെ കുടുംബവുമായൊക്കെ നല്ല അടുപ്പത്തില്‍ ആയിരുന്നു.

കാമുകന്‍

കാമുകന്‍

ഇതിനിടെ പഠനകാലത്തെ കാമുകന്‍ അരുണുമായുള്ള ബന്ധം സോഫിയ വീണ്ടു ആരംഭിച്ചു. ഒടുവില്‍ കാമുകനെ സോഫിയ മെല്‍ബണിലിലേക്ക് കൊണ്ടുവന്നു. തീവ്രപ്രണയത്തിലായ ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കുന്നതിന് വേണ്ടി അരുണ്‍ സാമിനെ വകവരുത്താന്‍ ഗൂഢാലോച നടത്തി. ഒടുവില്‍ സോഫിയ സാമിന് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നല്‍കി ഭര്‍ത്താവിന കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ഹൃദയാഘാതം

ഹൃദയാഘാതം

2015 ഒക്ടോബറിലായിരുന്നു സാമിനെ എപിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സോഫിയ തന്നെയാണ് മരണ വിവരം മറ്റുള്ളവരെ വിളിച്ച് അറിയിക്കുന്നത്. ഹൃദയാഘാതം കാരണം മൂലമാണ് അരുണ്‍ മരിച്ചതെന്നായിരുന്നു സോഫിയ ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പത്തുദിവസം കഴിഞ്ഞ് മൃതദേഹത്തിനൊപ്പം സോഫിയയും നാട്ടിലെത്തിയിരുന്നു.

സംശയം

സംശയം

മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സോഫിയയും മകനും തിരികേ പോയി. സാമിന്റെ രക്തത്തില്‍ നിന്നും കരളില്‍ നിന്നും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയത് മുതല്‍ തന്നെ മരണത്തില്‍ ഓസ്‌ട്രേലിയന്‍ പോലീസിന് സംശയം ഉണ്ടായിരുന്നു. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ സോഫിയയെ രഹസ്യമായി നിരീക്ഷിച്ച പോലീസ് ഇരുവരേയും കുടുക്കുകയായിരുന്നു.

സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ പോലീസ് സോഫിയയേയും അരുണിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. സാമിന്റെ കൊലപാതകത്തില്‍ ഇരുവര്‍ക്കുമുള്ള പങ്ക് തെളിയിക്കുന്ന സോഫിയയുടെ ഡയറിക്കുറിപ്പുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ പോലീസ് സോഫിയയേയും അരുണിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. സാമിന്റെ കൊലപാതകത്തില്‍ ഇരുവര്‍ക്കുമുള്ള പങ്ക് തെളിയിക്കുന്ന സോഫിയയുടെ ഡയറിക്കുറിപ്പുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ പോലീസ് സോഫിയയേയും അരുണിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. സാമിന്റെ കൊലപാതകത്തില്‍ ഇരുവര്‍ക്കുമുള്ള പങ്ക് തെളിയിക്കുന്ന സോഫിയയുടെ ഡയറിക്കുറിപ്പുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഡയറി

ഡയറി

നിനക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ് എനിക്ക് നിന്റേതാകണമെന്നും 2013 ഫെബ്രുവരിയില്‍ സോഫിയ തന്റെ ഡയറിയില്‍ കുറിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഞാനിത്രയും ക്രൂരയും കൗശലക്കാരിയുമാകാന്‍ കാരണം നീയാണെന്ന് അരുണിനെ സൂചിപ്പിച്ച് പറയുന്നത് ഡയറിയില്‍ ഉണ്ട്. ഈ ഡയറി പോലീസ് കോടതിയില്‍ ഹാജരാക്കി.

സൂചന

സൂചന

2014 ജനവരിയില്‍ ഇരുവരും ജോയിന്റ് അക്കൗണ്ട് തുടങ്ങിയതായും പോലീ്‌സ് കണ്ടെത്തി. അരുണിന്റെ വിലാസത്തില്‍ സോഫിയ നാട്ടിലേക്ക് പണം അയച്ചതിന്റെ രേഖകളും പോലീസ് കോടതിയില്‍ ഹാജരാക്കി. സോഫിയയുടേയും അരുണിന്റേയും ബന്ധത്തേക്കുറിച്ച് സാം അറിഞ്ഞിരുന്നതായാണ് വീട്ടുകാര്‍ സംശയിക്കുന്നത്. മരിക്കുന്നതിന് മുമ്പ് നാട്ടിലെത്തിയപ്പോള്‍ താന്‍ മരണപ്പെട്ടേക്കാം എന്ന സൂചന സാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയിരുന്നു.

English summary
sam abraham murder case verdict australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X