കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നെ ചേര്‍ത്ത് പിടിക്കുമോ'.. സോഫിയയുടെ ഡയറിക്കുറിപ്പുകൾ പുറത്ത്

  • By Desk
Google Oneindia Malayalam News

മെല്‍ബണ്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ സോഫിയയ്ക്ക് 22 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിക്ടോറിയന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവ് ശിക്ഷയും.

സാം എബ്രഹാം കൊലക്കേസില്‍ ഏറെ നിര്‍ണായകമായത് സോഫിയയുടേയും അരുണിന്റെയും ഡയറിക്കുറിപ്പുകളാണ്. ഇരുവരും തമ്മില്‍ അടുപ്പമുണ്ടെന്നതും കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണ് എന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഈ ഡയറികളില്‍. ഇരുവരുടേയും പ്രണയം വഴിഞ്ഞൊഴുകുന്ന വാക്കുകളാണ് ഡയറിയില്‍ ഉള്ളത്.

സോഫിയയെ ആരും സംശയിച്ചില്ല

സോഫിയയെ ആരും സംശയിച്ചില്ല

സാമിന്റെ മരണം ഹൃദയാഘാതം മൂലമാണ് എന്നാണ് ബന്ധുക്കളടക്കം ആദ്യഘട്ടത്തില്‍ വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് സോഫിയ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. സാമിന്റെ കുടുംബത്തിലുള്ളവര്‍ക്ക് സോഫിയയും സാമും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുളളതായി അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ആരും സോഫിയയെ സംശയിച്ചതുമില്ല.

തുടക്കത്തിലേ നിരീക്ഷണത്തിൽ

തുടക്കത്തിലേ നിരീക്ഷണത്തിൽ

എന്നാല്‍ പോലീസിന് തുടക്കത്തില്‍ തന്നെ സോഫിയയുടെ മേലെ ഒരു കണ്ണുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാമിന്റെ രക്തത്തിലും കരളിലും സയനൈഡിന്റെ അംശം കണ്ടെത്തുക കൂടി ചെയ്തതോടെ കൊലപാതകം തന്നെയെന്ന് ഉറപ്പായി. ഇതോടെ സോഫിയ പോലീസ് നിരീക്ഷണത്തിലായി. സോഫിയയുമായി ഏറ്റവും അടുപ്പമുള്ള ആളെ കണ്ടെത്താനായി അടുത്ത നീക്കം.

അരുണും സോഫിയയും കുരുക്കിൽ

അരുണും സോഫിയയും കുരുക്കിൽ

അങ്ങനെയാണ് അരുണ്‍ കമലാസനന്‍ പോലീസിന്റെ കണ്ണില്‍ കുടുങ്ങുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം പലതവണ പോലീസിന്റെ കണ്ണില്‍പ്പെട്ടു. അതിനിടെ സോഫിയയുടേയും അരുണിന്റെയും ഡയറികള്‍ കണ്ടെത്തിയതോടെ ഇവരുടെ പ്രണയം പോലീസ് ഉറപ്പിച്ചു.

എനിക്ക് നിന്റെ കൈകളില്‍ ഉറങ്ങണം

എനിക്ക് നിന്റെ കൈകളില്‍ ഉറങ്ങണം

സോഫിയയുടെ ഡയറിയിലെ ചില ഭാഗങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അതിങ്ങനെയാണ്. 2013ല്‍ എഴുതിയ കുറിപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ഫെബ്രുവരി 2ന് സോഫിയ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 8ന്- എനിക്ക് നിന്റെ കൈകളില്‍ ഉറങ്ങണം, എനിക്ക് നിന്റേതാകണം, പക്ഷേ നീ എന്റേതല്ലല്ലോ എന്നെഴുതിയിരിക്കുന്നു.

നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു

നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു

നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നെ ചേര്‍ത്ത് പിടിക്കുമോ, നിനക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് എന്ന് സോഫിയ എഴുതിയിരിക്കുന്നു. എന്താണ് ഞാന്‍ ഇങ്ങെനെയായത് എന്താണ് എന്റെ ഹൃദയം കല്ല് പോലെയായത്, എന്തുകൊണ്ടാണ് ഞാനിത്ര ക്രൂരയായത്, ഇങ്ങനെ കൗശലക്കാരിയായത്.. നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്, നീയാണെന്നെ ഇത്ര ചീത്തയാക്കിയത് എന്നെഴുതിയത് മാര്‍ച്ച് 8ന് ആണ്.

നല്ല പ്ലാനിംഗ് വേണം

നല്ല പ്ലാനിംഗ് വേണം

ഏപ്രില്‍ 12ന് സോഫിയ എഴുതിയിരിക്കുന്നു- നിന്റെതാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ എനിക്ക് കഴിയും. ജൂലൈ 18ന് സോഫിയ തന്റെ ഡയറിയില്‍ എഴുതിയിരിക്കുന്നത് കൊലപാതകത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ്. നമ്മള്‍ ചെയ്യാന്‍ പോകുന്നതിന് നല്ല പ്ലാനിംഗ് വേണം. പ്ലാനിംഗ് ഇല്ലാത്ത ആശയം വെറും സ്വപ്‌നം മാത്രമാണ് എന്നാണ്.

ഒരിക്കല്‍ അവള്‍ എന്റേതാകും

ഒരിക്കല്‍ അവള്‍ എന്റേതാകും

സോഫിയയുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എഴുതിയ ഡയറിക്കുറിപ്പുകളും പുറത്ത് വന്നിട്ടുണ്ട്. അവളായിരുന്നു എനിക്ക് ഏറ്റവും അനുയോജ്യ, എന്നാല്‍ എന്ത് ചെയ്യാം. ഒരിക്കല്‍ അവള്‍ എന്റേതാകുമെന്ന് എനിക്കുറപ്പുണ്ട് എന്നാണ് അരുണിലെ കാമുകന്റെ കുറിപ്പ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും കൊലപാതകത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയിരുന്നു.

രക്ഷപ്പെടാനുള്ള തന്ത്രം

രക്ഷപ്പെടാനുള്ള തന്ത്രം

അന്ന് മുതല്‍ക്കേ മാനസിക അസ്വാസ്ഥ്യമുള്ള ആളായി അരുണ്‍ ആളുകള്‍ക്ക് മുന്നില്‍ അഭിനയിച്ചു. പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു അത്. കോട്ടയത്ത് പഠിച്ചിരുന്ന കാലം മുതല്‍ക്കേ അരുണുമായി സോഫിയ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് സാമുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം പഴയ പ്രണയം വീണ്ടും ആരംഭിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

English summary
Sam Abraham Murder Case: Details of Sophia and Arun's Dairy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X