കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേപ്പ് ചെയ്യാത്തവരെല്ലാം നീതിമാന്മാരാണെന്ന ചിന്തയില്ല.... ഇതാ സാം മാത്യുവിന്റെ വിശദീകരണം

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: അഷിഖ് അബു ഉള്‍പ്പെടെയുള്ള എല്ലാവരുടെയും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സഖാവ് കവിതയുടെ രചയിതാവ് സാം മാത്യു. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ തന്റെ 'പടര്‍പ്പ്' എന്ന കവിത ആലപിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മാഡിയയില്‍ അടക്കം കടുത്ത വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നതിനെകുറിച്ച് പ്രതികരിക്കുകായിരുന്നു സാം മാത്യു.

റേപ്പ് ചെയ്യാത്തവരെല്ലാം നീതിമാന്‍മാരാണെന്ന ചിന്ത തന്റെ കവിതയിലെ പെണ്‍കുട്ടിക്കില്ലെന്നും സാം പറഞ്ഞു. വലിയ വലിയ ആള്‍ക്കാരൊക്കെ എന്റെ കവിത വായിക്കുന്നതിലും വിമര്‍ശിക്കുന്നതില്‍ പോലും ഞാന്‍ സന്തോഷവാനാണ്. പക്ഷേ ഞാന്‍ ഉദ്ദേശിച്ചതോ, അതിനപ്പുറമോ തരത്തിലുളള വായനകളാണ് ഇപ്പോള്‍ കവിതയെപ്പറ്റി നടക്കുന്നത്. കവിതയില്‍ ഒരിക്കലും ബലാത്സംഗത്തെ മഹത്വ വല്‍ക്കരിക്കുന്നില്ല. ബലാത്സംഗം ചെയ്ത വ്യക്തിയെ പ്രണിയിക്കുന്നു എന്നത് എന്റെ സങ്കല്‍പ്പം മാത്രമായി കണ്ടാല്‍ മതി. കവിതയ്ക്ക് ഇത്തരം പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിന്റെ അതിര്‍വരമ്പുകള്‍ വേണമെന്ന് വാശിപിടിക്കാന്‍ പാടില്ലെന്നും സാം മാത്യു വ്യക്തമാക്കി.

Sam Mathew

ഈ കവിതയിലൂടെ ഞാന്‍ ഉദ്ദേശിച്ചത് ഒരു റേപ്പ് ചെയ്ത പെണ്‍കുട്ടിയെ പലപ്പോഴും ഒരു ദുരന്ത നായികയാക്കാനാണ് സമൂഹം ശ്രമിക്കുന്നത്. ഞാനതിനെ മറികടക്കാനാണ് നോക്കിയത്. സാധാരണ ദുരന്ത നായികയുണ്ടായാല്‍ നാട്ടുകാരൊക്കെ ആങ്ങളമാരായി സാമൂഹൃപ്രതിബദ്ധതയോടെ രംഗത്തിറങ്ങും. ഇവിടെ എന്റെ നായികയെ ഞാന്‍ ദുരന്ത നായികയായി ചിത്രീകരിക്കുന്നില്ല. സാധാരണക്കാരില്‍ സാധാരണയായ പെണ്‍കുട്ടിയാണ് അവര്‍. അങ്ങനെയൊരു നായികയെയാണ് കവിതയില്‍ ഞാനുദ്ദേശിച്ചത്. റേപ്പ് ചെയ്ത ആളോട് വരെ അവള്‍ക്ക് പ്രേമം തോന്നാം. അത് കവിതയിലെ കഥാപാത്രത്തിന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പ്രതികരിച്ചു പ്രതികരിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് വൈറലായ സഖാവ് എന്ന കവിതയുടെ സൃഷ്ടാവിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. സാം മാത്യു എഴുതി ആര്യ ദയാല്‍ ആലപിച്ച കവിത എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ കവിത വൈറലായത്. എന്നാല്‍ കവിതയില്‍ അവകാശമുന്നയിച്ച് പ്രതീക്ഷ ശിവദാസും രംഗത്തെത്തുകയായിരുന്നു. സൃഷ്ടാവിനെ ചൊല്ലിയുള്ള തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് സാം മാത്യുവിനെയും പ്രതീക്ഷ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യ ദയാലിനെയും ഒരുമിച്ചിരുത്തി ജോണ്‍ ബ്രിട്ടാസ് ജെബി ജംഗ്ഷന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പരിപാടിയില്‍ സാം മാത്യുവിന്റെ 'പടര്‍പ്പ്' എന്ന കവിത പരിചയപ്പെടുത്തുകയായിരുന്നു.

English summary
Sam Mathew's explanation about new poem in JB Junction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X