Get Updates
Get notified of breaking news, exclusive insights, and must-see stories!

സമദാനിക്ക് കത്തിക്കുത്ത്

കോട്ടക്കല്‍: പ്രഭാഷകനും മുസ്ലീം ലീഗ് നേതാവും ആയ എംപി അബ്ദുസമദ് സമാദനി എംഎല്‍എക്ക് കത്തിക്കുത്തേറ്റു. പള്ളി പ്രശ്‌നത്തെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തനിടെയാണ് കുത്തേറ്റത്. മൂക്കിന് അല്‍പം മുകളിലായാണ് കുത്തേറ്റത്. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സമദാനി ഇപ്പോള്‍.

കോട്ടക്കലിനടുത്ത് കുറ്റിപ്പുറത്തെ സമദാനിയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. പളളി പ്രശ്‌നവുമായി ബന്ധപ്പെട്ട രണ്ട് കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നുണ്ടായിരുന്നു. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരു വിഭാഗത്തേയും തന്റെ വീട്ടിലേക്ക് ചര്‍ച്ചക്ക് വിളിച്ചതായിരുന്നു സമദാനി.

Abdussamad Samadani

ചര്‍ച്ചക്ക് ശേഷം രണ്ട് കൂട്ടരും പിരിഞ്ഞ് പോയെങ്കിലും ഒരാള്‍ മടങ്ങിയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് വിവരം. പെട്ടെന്ന് കുനിഞ്ഞതുകൊണ്ട് അദ്ദേഹത്തിന്റെ മൂക്കിന് അല്‍പം മുകളിലായിട്ടാണ് കുത്തേറ്റത്. അക്രമം നടന്ന ഉടന്‍ തന്നെ സമദാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.സമദാനിയെ കുത്തിയ ആളും മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി ഇരിക്കുകയാണ് ഇപ്പോള്‍ എന്നാണ് ലഭിക്കുന്ന വിവരം.

കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് സമദാനി. മുമ്പ് മുസ്ലീം ലീഗിന്റെ രാജ്യ സഭാംഗവും ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+