ബാലഗോകുലം വിവാദത്തില്‍ സമദാനി
മലപ്പുറം: പിസി ജോര്‍ജ്ജിന് പിറകെ മുസ്ലീം ലീഗിലെ അബ്ദുസ്സമദ് സമദാനി എംഎല്‍എയും ബിജെപി വിവാദത്തില്‍. കോട്ടക്കലില്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ സമദാനി പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സ്വാമി വിവേകാനന്ദന് ജയന്തിയുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങ് സമദാനിയായിരുന്നു ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കൂടാകെ മറ്റ് രാഷ്ട്രീ പാര്‍ട്ടികളില്‍ നിന്നുള്ള ആരും പങ്കെടുത്തിരുന്നില്ല. ഇത് പ്രദേശത്തെ മുസ്ലീം ലീഗ് അണികളില്‍ കടുത്ത വിയോജിപ്പ് സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനും സമദാനിയുടെ നടപടില്‍ തൃപ്തിയില്ല എന്നാണ് വിവരം.

എന്നാല്‍ ഒരു സാംസ്കാരിക പരിപാടി എന്ന രീതിയിലാണ് താന്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് സമദാനിയുടെ പറയുന്നത്. സ്വാമി വിവേകാന്ദനെ കുറിച്ചാണ് അവിടെ സംസാരിച്ചത്. വിവേകാനന്ദന് രാജ്യത്തിന്റെ പൊതു സ്വത്താണെന്നും സമദാനി പറഞ്ഞു.
ഇത്തരം ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമദാനി. സമദാനിക്ക് പിന്തുണയുമായി സര്‍ക്കര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം നേതാവും ആയ പിസി ജോര്‍ജ്ജും രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംഘടപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് പിസി ജോര്‍ജ്ജും സമാനമായ വിവാദത്തില്‍ പെട്ടിരുന്നു. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നായിരുന്നു ജോര്‍ജ്ജ് അന്ന് പറഞ്ഞത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications