കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഗോകുലം വിവാദത്തില്‍ സമദാനി

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: പിസി ജോര്‍ജ്ജിന് പിറകെ മുസ്ലീം ലീഗിലെ അബ്ദുസ്സമദ് സമദാനി എംഎല്‍എയും ബിജെപി വിവാദത്തില്‍. കോട്ടക്കലില്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ സമദാനി പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സ്വാമി വിവേകാനന്ദന്‍ ജയന്തിയുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങ് സമദാനിയായിരുന്നു ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കൂടാകെ മറ്റ് രാഷ്ട്രീ പാര്‍ട്ടികളില്‍ നിന്നുള്ള ആരും പങ്കെടുത്തിരുന്നില്ല. ഇത് പ്രദേശത്തെ മുസ്ലീം ലീഗ് അണികളില്‍ കടുത്ത വിയോജിപ്പ് സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനും സമദാനിയുടെ നടപടില്‍ തൃപ്തിയില്ല എന്നാണ് വിവരം.

Samadani Balagokulam

എന്നാല്‍ ഒരു സാംസ്‌കാരിക പരിപാടി എന്ന രീതിയിലാണ് താന്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് സമദാനിയുടെ പറയുന്നത്. സ്വാമി വിവേകാന്ദനെ കുറിച്ചാണ് അവിടെ സംസാരിച്ചത്. വിവേകാനന്ദന്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും സമദാനി പറഞ്ഞു.

ഇത്തരം ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമദാനി. സമദാനിക്ക് പിന്തുണയുമായി സര്‍ക്കര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം നേതാവും ആയ പിസി ജോര്‍ജ്ജും രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംഘടപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് പിസി ജോര്‍ജ്ജും സമാനമായ വിവാദത്തില്‍ പെട്ടിരുന്നു. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നായിരുന്നു ജോര്‍ജ്ജ് അന്ന് പറഞ്ഞത്.

English summary
Samadani in Balagokulam function makes controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X