കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പ്രാതിനിധ്യം കുറയുന്നു; കോണ്‍ഗ്രസിനെതിരെ സമസ്ത; സിദ്ദീഖിന് പകരം സീറ്റ് നല്‍കണം

Google Oneindia Malayalam News

കോഴിക്കോട്: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമായിരുന്നു വയനാട് ലോക്സഭാ സീറ്റില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സീറ്റുറപ്പിച്ചതോടെ ടി സിദ്ധീഖിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ പ്രചരണവും തുടങ്ങി.

<strong>വയനാട്ടിലെത്തുന്ന രാഹുല്‍; അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ 2 മലയാളി നേതാക്കള്‍, വലിയ ലക്ഷ്യം</strong>വയനാട്ടിലെത്തുന്ന രാഹുല്‍; അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ 2 മലയാളി നേതാക്കള്‍, വലിയ ലക്ഷ്യം

എന്നാല്‍ ഇതിനിടയിലാണ് വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ വയനാട്ടില്‍ നിന്ന് ടി സിദ്ധീഖ് പിന്‍വാങ്ങി. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ മുസ്ലിം പ്രാധിനിത്യം ഒന്നായി ചുരുങ്ങി.

ഷാനിമോള്‍ ഉസ്മാന്‍ മാത്രം

ഷാനിമോള്‍ ഉസ്മാന്‍ മാത്രം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകായാണെങ്കില്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന ഷാനിമോള്‍ ഉസ്മാന്‍ മാത്രമാകും കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു ഏക മുസ്ലിം. ഇതോടെയാണ് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ ഇകെ വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.

ഉമര്‍ഫൈസി മുക്കം

ഉമര്‍ഫൈസി മുക്കം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്നാണ് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ആരോപിക്കുന്നത്.

മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ല

മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ല

രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്റെ പേരിലുണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണ്. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഉമര്‍ഫൈസി പറഞ്ഞു.

സിദ്ദീഖിന് സീറ്റ്

സിദ്ദീഖിന് സീറ്റ്

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാൽ, രാഹുലിന് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്ന ടി സിദ്ദീഖിന് വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്കെഎസ്എസ്എഫ്

എസ്കെഎസ്എസ്എഫ്

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലിംവിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂരും ആരോപിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സാമുദായിക സന്തുലനം പാലിച്ചില്ലെന്നാണ് സത്താര്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്.

1 സീറ്റ്

1 സീറ്റ്

10% ജനസംഖ്യയുള്ള നായർ സമുദായത്തിന് 5 സീറ്റ്,
17% ജനസംഖ്യയുള്ള കൃസ്ത്യൻ സമുദായത്തിന് 4 സീറ്റ്.
27% ജനസംഖ്യയുള്ള മുസ് ലിം സമുദായത്തിന് ജയസാധ്യതയിൽ തന്നെ സംശയമുള്ള 1 സീറ്റാണ് നല്‍കിയതെന്ന് സത്താര്‍ ആരോപപിക്കുന്നു.

സ്വാഭാവികം മാത്രം

സ്വാഭാവികം മാത്രം

ഇതിന്റെ ന്യായീകരണം അറിയാൻ താത്പര്യമുണ്ട്.
ഇത്തരം കാര്യങ്ങൾ മറ്റുള്ളവർ ഉന്നയിക്കുന്നതും അവകാശമുന്നയിക്കുന്നതും സ്വാഭാവികം മാത്രം, കൂടിപ്പോയാൽ സമ്മർദ്ദംവരെയെത്തും.

മുറിവുണ്ടാക്കരുത്

മുറിവുണ്ടാക്കരുത്

മുസ് ലിംകൾ പറഞ്ഞാൽ സാമുദായികത, വർഗീയത, അവിവേകം .... രണ്ടാം വിഭാഗത്തിലെ വിശേഷണങ്ങൾ സ്വയം സ്വീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അത്താണിയായ കോൺഗ്രസ്സ് അസന്തുലിതത്വം വഴി മുസ്ലിം മനസിൽ മുറിവുണ്ടാക്കരുത്, സാമുദായിക സന്തുലിതത്വം പാലിക്കണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സത്താര്‍

English summary
samasatha kerala seat demand for siddhique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X