കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളല്ല എന്‍ സമരായുധം; സംസ്‌കാര സാഹിതി കലാജാഥ 6 ന്

Google Oneindia Malayalam News

കാസര്‍കോട്: രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ വാളല്ല എന്‍ സമരായുധം കലാജാഥ 6ന് ചെര്‍ക്കളത്ത് നിന്നും പ്രയാണം തുടങ്ങുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആര്യാടന്‍ ഷൗക്കത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.

 aryadan

പ്രമുഖ സാംസ്‌കാരിക, രാഷട്രീയ നേതാക്കള്‍ സംബന്ധിക്കും. കെ.പി.സി.സി.പ്രസിഡണ്ട് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര എത്തുന്നതിന് തലേന്ന് അതേ സ്വീകരണ കേന്ദ്രങ്ങളില്‍ കലാജാഥ എത്തും. പ്രാദേശിക കലാകാരന്‍മാര്‍ ഒത്തുകൂടിവരയുടെയും പാട്ടിന്റെയും പ്രതിരോധം തീര്‍ക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് സ്വീകരണ ചടങ്ങ് തുടങ്ങുന്നത്. ഓട്ടന്‍തുള്ളല്‍, വിവിധ കലാരൂപങ്ങള്‍, വര്‍ഗീയ രാഷ്ടീയ ഫാസിസങ്ങള്‍ക്കെതിരായി ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച വാളല്ല എന്‍ സമരായുധം എന്ന 35 മിനിട്ട് ദൈര്‍ഘ്യമുള്ള തെരുവ് നാടകവും അരങ്ങേറും.

ഏഴിന് കണ്ണുര്‍ ജില്ലയില്‍ പര്യടനം 24 ന് കലാ ജാഥ തിരുവനന്തപുരത്ത് സമാപിക്കും. നിഷ്ഠൂര കൊലപാതങ്ങള്‍ക്ക് മുന്നില്‍ സാംസ്‌കാരിക മുഖം മൂടികള്‍ മൗനം പാലിക്കുമ്പോള്‍ അമ്മമാരുടെ നെഞ്ചു പൊള്ളുന്ന നിലവിളികളുമായി ആവിഷ്‌ക്കാര സ്വാതന്ത്ര്യം വാക്കുകളില്‍ മാത്രമൊതുക്കുന്ന രാഷ്ട്രീയ സ്വേഛാധിപതികളെ തുറന്നു കാട്ടുകയാണ് കലാജാഥ. വാര്‍ത്ത സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പയ്യന്നൂര്‍, കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ വി.വി.പ്രഭാകരന്‍ സംബന്ധിച്ചു.

ഹരിതലോകത്ത് വിപ്ലവം തീര്‍ക്കുകയാണ് കല്ലോട് സ്വദേശി കുഞ്ഞിരാമേട്ടന്‍ഹരിതലോകത്ത് വിപ്ലവം തീര്‍ക്കുകയാണ് കല്ലോട് സ്വദേശി കുഞ്ഞിരാമേട്ടന്‍

English summary
samaskara sahithi kalajadha on tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X