കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസ്‌കരിക്കാത്തവര്‍ ജീവിക്കേണ്ട.!! മദ്രസയിലെ പാഠപുസ്തകം... ചോദ്യാവലി വിവാദം!! സമസ്ത കുരുക്കില്‍!!

സമസ്തയുടെ ചോദ്യാവലി വിവാദത്തില്‍

Google Oneindia Malayalam News

കോഴിക്കോട്: പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബറിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിന് കേസെടുത്തപ്പോള്‍ മുസ്ലീം സംഘടനകളൊക്കെ വമ്പന്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളൊക്കെയായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സമാനമായ സംഭവം സമസ്തയുടെ നേതൃത്വത്തിലുള്ള കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളും ഇതേ രീതിയില്‍ വിവാദത്തിലായിരിക്കുകയാണ്.

നിസ്‌കാരം സംബന്ധിച്ചുള്ള ചോദ്യാവലിയാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. മുസ്ലീം സംഘടനകള്‍ തന്നെ ഇതിനെ എതിര്‍ത്ത് പറയുന്നുണ്ട്. അതോടൊപ്പം യുക്തിവാദികളും ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ച് തീവ്രവിഭാഗത്തിലേക്ക് തള്ളിയിടാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിമര്‍ശനം.

ആരാണ് കൊല്ലപ്പെടേണ്ടത്

ആരാണ് കൊല്ലപ്പെടേണ്ടത്

സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളിലെ പാഠപുസ്തകത്തില്‍ നിസ്‌കാരം ഒഴിവാക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട്. നിസ്‌കാരത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി തയ്യാറാക്കിയ പാഠഭാഗമാണിത്. എന്നാല്‍ ഈ പാഠഭാഗത്തിലുള്ള ചോദ്യാവലയില്‍ കൊല്ലപ്പെടേണ്ടവര്‍ ആരാണ് എന്ന തരത്തിലാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. അതും തുടര്‍ച്ചയായിട്ടുള്ള ചോദ്യാവലികളിലാണ് ഇത്തരം കാര്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. നിസ്‌കരിക്കാത്തവനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഇതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

പരിഷ്‌കരിച്ച പതിപ്പ്

പരിഷ്‌കരിച്ച പതിപ്പ്

അഞ്ചാം ക്ലാസിലെ പാഠഭാഗത്തിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നിസ്‌കരിക്കാത്തവര്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ പോലും അവകാശമില്ലെന്ന ഖുര്‍ആനിലെ പരാമര്‍ശം സമസ്ത വളച്ചൊടിച്ചെന്നാണ് ആരോപണം. ഇത് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. ഏത് മതത്തിലായാലും അസൗകര്യങ്ങള്‍ കാരണം ഒരാള്‍ നിസ്‌കരിക്കാതെ വരാം. ഒരുപക്ഷേ വിശ്വാസി ഇതുപക്ഷേച്ചയാളാണെന്നും വരാം. എന്നാല്‍ ചെറിയ കുട്ടികളുടെ മനസിലേക്ക് മതതീവ്രവാദത്തിന്റെ വിഷം കുത്തികയറ്റുകയാണ് സമസ്തയെന്നാണ് ആരോപണം.

എന്തുകൊണ്ട് കേസെടുക്കുന്നില്ല

എന്തുകൊണ്ട് കേസെടുക്കുന്നില്ല

വമ്പന്‍ വിമര്‍ശനമാണ് ഈ ചോദ്യാവലിയെ തുടര്‍ന്ന് സമസ്ത നേരിടുന്നത്. യുക്തിവാദി നേതാവ് ഇഎ ജബ്ബാര്‍ മാസ്റ്ററാണ് ഇതിനെ കടന്നാക്രമിച്ചത്. പാലക്കാട് നടത്തിയ യോഗത്തിലാണ് സമസ്തയുടെ തീവ്ര ആശയങ്ങളെ ജബ്ബാര്‍ മാസ്റ്റര്‍ പൊളിച്ചടുക്കിയത്. മതവിദ്വേഷം ഉണ്ടാക്കിയ കേസില്‍ എംഎം അക്ബറിനെതിരെ കേസെടുത്തെങ്കില്‍ എന്തുകൊണ്ട് സമസ്തയ്‌ക്കെതിരെയും ഇസ്ലാംമത ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍ക്കെതിരെയും കേസെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. സുന്നികളുടെ മദ്രസകളില്‍ പഠിപ്പിക്കുന്ന ഇത്തരം പ്രകോപനപരമായ കാര്യങ്ങളില്‍ കേസെടുക്കണം എന്നും അദ്ദേഹം പറയുന്നു.

മതതീവ്രവാദികളാക്കുന്നു....

മതതീവ്രവാദികളാക്കുന്നു....

വിദ്യാര്‍ത്ഥികളെ നന്നേ ചെറുപ്പത്തില്‍ തന്നെ മതതീവ്രവാദികളാക്കാനാണ് സമസ്ത പ്രയ്തനിക്കുന്നതെന്ന് ജബ്ബാര്‍ മാസ്റ്റര്‍ പറയുന്നു. നിസ്‌കരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന പാഠഭാഗം വീണ്ടും ആവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥി ഇക്കാര്യം ശരിക്കും മനസിലാക്കിയിട്ടുണ്ടോ എന്നറിയാനാണ്. ഇതുവഴി മനസിലാക്കാത്തവരുടെ മനസിലേക്ക് കൂടി നിസ്‌കാരം എന്ന പേരില്‍ തീവ്രവാദം കുത്തിനിറയ്ക്കാനാണ് മദ്രസകളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതിനെതിരെ മറ്റുപലരും രംഗത്തെത്തിയിട്ടുണ്ട്.

എന്തുപഠിക്കുന്നു എന്ന് പരിശോധിക്കണം

എന്തുപഠിക്കുന്നു എന്ന് പരിശോധിക്കണം

ഇത്തരം ചോദ്യാവലികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗൗരവമേറിയതാണെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തന്നെ പറയുന്നു. തന്റെ മകളുടെ പാഠപുസ്തകത്തില്‍ ഇത്തരം തീവ്ര ആശയങ്ങള്‍ ഉണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. കുട്ടികള്‍ എന്ത് പടിക്കുന്നു എന്ന് പരിശോധിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കിത്താബുല്‍ ഫിഖ്ഹ് എന്ന പുസ്തകത്തിലാണ് വിവാദമായ ചോദ്യങ്ങളുള്ളതെന്നും ഇയാള്‍ പറയുന്നു. അതേസമയം മറ്റു രക്ഷിതാക്കളും ഈ ചോദ്യാവലയില്‍ വലിയ എതിര്‍പ്പുയര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത് പിന്‍വലിക്കുമോ എന്ന് സമസ്ത വ്യക്തമാക്കിയിട്ടില്ല.

പാഠഭാഗം ഇങ്ങനെ....

പാഠഭാഗം ഇങ്ങനെ....

മുസ്ലീങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഏറ്റവും മാഹാത്മ്യമുള്ളതാണ് നിസ്‌കാരം. ശുദ്ധിയും വിശുദ്ധിയും വേണം അത് ചെയ്യുമ്പോള്‍. ഓരോ നിസ്‌കാരവും കൃത്യ സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. അത് ചെയ്യാത്തവര്‍ക്കാണ് സകല നാശവും എന്ന് ഖുര്‍ആനില്‍ പറയുന്നു. അത്തരക്കാര്‍ക്ക് ഇവിടെ ജീവിക്കാന്‍ പോലും അവകാശമില്ലെന്ന് എന്ന് പാഠപുസ്തകത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ നിസ്‌കരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നാണ് ഖുറാന്‍ പറയുന്നത്. ഇതിന്റെ വീര്യം കൂട്ടിയിട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുട്ടികളെ കൊല്ലാനും മതവിദ്വേഷം വളര്‍ത്താനുമല്ല മദ്രസയിലേക്ക് പറഞ്ഞയക്കുന്നതെന്ന് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ കൈക്കൂലി!! ഒരുകോടി... ക്ലീന്‍ചിറ്റ് നല്‍കും!! സിബിഐ ചമഞ്ഞ് തട്ടിപ്പ്!!ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ കൈക്കൂലി!! ഒരുകോടി... ക്ലീന്‍ചിറ്റ് നല്‍കും!! സിബിഐ ചമഞ്ഞ് തട്ടിപ്പ്!!

ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു, മഹാരാഷ്ട്ര എടിഎസിന്റെ മുന്‍ തലവന്‍!! റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചുഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു, മഹാരാഷ്ട്ര എടിഎസിന്റെ മുന്‍ തലവന്‍!! റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചു

English summary
samsta in controversy for question about prayer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X