'ഓണത്തിനും ക്രിസ്തുമസിനും 10 ദിവസം അവധി, പെരുന്നാളിന് ഒരു ദിവസം'; വിവേചനമെന്ന് സമസ്ത
തിരുവനന്തപുരം: സംസ്ഥാനത്ത സ്കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി സംവിധാനത്തിനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടിത്തായി രംഗത്ത്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി. പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടും പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ പോലും കൂടുതല്‍ ഇതുവരേ ലഭിച്ചിട്ടില്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറയുന്നു.

ആഘോഷത്തിന്റെ പേരില്‍ മത ചടങ്ങുകള്‍ തന്നെ സ്കൂളുകളില്‍ നടത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്കി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇത് ചൂണ്ടിക്കാണിമ്പോള്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകര്‍ തന്നെ. ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം.

മത വിവേചനത്തോട് മൗനമാവാനാവില്ല. ആഘോഷ ദിനങ്ങളില്‍ സ്കൂളുകളില്‍ അവധി നല്‍കുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി. പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടും പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ പോലും കൂടുതല്‍ ഇതുവരേ ലഭിച്ചിട്ടില്ല.

ആഘോഷത്തിന്റെ പേരില്‍ മത ചടങ്ങുകള്‍ തന്നെ സ്കൂളുകളില്‍ നടത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്കി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്. ഇത് ചൂണ്ടിക്കാണിമ്പോള്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകര്‍ തന്നെ. ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ?.

അധികം ജോലി സാധ്യത ഇല്ലാത്ത സംസ്കൃത ഭാഷക്ക് ഇ.ടി.മുഹമ്മദ് ബഷീര്‍ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ സര്‍വ്വകലാശാല അനുവദിച്ചു. ഒരു അപശബ്ദവും ഉണ്ടായില്ല. എന്നാല്‍ അറബി ഭാഷക്കോ? 28 രാഷ്ട്രങ്ങളിലെ മാതൃ ഭാഷ,128 കോടി ജനതയുടെ മത ഭാഷ, യു.എന്‍ അംഗീകൃത ഭാഷ യുനെസ്കോ അംഗീകൃത ഭാഷ ,വിദേശത്തും സ്വദേശത്തും മതവിവേചനമില്ലാതെ ഏറെ തൊഴില്‍ സാധ്യതയുള്ള ഭാഷ അത് അറബിയാണ്. അറബി സര്‍വ്വകലാശാല എന്ന സ്വപ്നവും വാഗ്ദാനവും എന്ത് കൊണ്ട് യാഥാര്‍ത്ഥ്യമാകുന്നില്ല.

മുസ്ലിം ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ ഇസ്ലാമോഫിബിയ വര്‍ക്കൗട്ടാവുകയാണ്. മുസ്ലിംകള്ക്കാണ് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നതെന്ന് ആരോപണം ഉയരുന്നു.അടുത്ത കാലത്തായ് സമുദായത്തിന് സര്‍ക്കാറുകളില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ഏതെന്ന് ഈ അപര വിദ്വേഷികള്‍ പറയണം.

സാമുദായിക സംവരണം പല വഴികളിലായി അരിഞ്ഞിട്ടു. വഖഫ് വിഷയം, പാഠ്യപദ്ധതി ചട്ടക്കൂട്, ഒരു ക്രിമിനലിന്റെ കലക്ട്രേറ്റ് പദവി.... തുടങ്ങിയ ഏത് വിഷയത്തിലും അവകാശങ്ങള്‍ കവര്ന്നെടുത്തപ്പോള് തിരിച്ചേല്‍പ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. പത്രപ്രവര്‍ത്തകനെ കൊന്ന കൊലയാളിക്ക് കലക്ടര്‍ പദവി നല്‍കരുതെന്ന് മുസ്ലിം സംഘടന മാത്രമല്ല ആവശ്യപ്പെട്ടത് പത്രപ്രവര്‍ത്തക യൂണിയന് കൂടിയാണ്.

ഇതൊക്കെ നിരത്തിയാണ് സങ്കിക്കഷായം കുടിച്ച 'നിരീക്ഷകരും ' ക്രിസംഘി രസായനം സേവിക്കുന്ന ' കാസ'കരും മനുഷ്യദൈവപൂജകാരായ നാസ്തിക ജബ്രകളും വെറുപ്പ് സൃഷ്ടിക്കുന്ന മാമാ മാധ്യമങ്ങളും ഒന്നിച്ച് ഓരിയിടുന്നത് ഓ താലിബാന് ഭരണം നടത്തുന്നേന്ന്.
മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും മറ്റെന്തിനേക്കാളും കാത്തു വെച്ചു കൊണ്ട് തന്നെ അവകാശ സംരക്ഷണത്തിനും അഭിമാന ജീവിതത്തിനും നാം തല ഉയര്‍ത്തി പറഞ്ഞു കൊണ്ടേ ഇരിക്കും. ' ആകാശം ഇടിഞ്ഞു വീഴുമ്പോള്‍ പുറംകാല് കൊണ്ട് തട്ടുക, കൊടുങ്കാറ്റ് ആഞ്ഞ് വീശുമ്പോഴും വിളക്ക് കൊളുത്തുക '
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications