Get Updates
Get notified of breaking news, exclusive insights, and must-see stories!

മുജാഹിദുകളെ പുകഴ്ത്തി ഇടി! വാളെടുത്ത് സമസ്ത... സലഫികൾ തീവ്രവാദികൾ തന്നെ! വേങ്ങരയിൽ പാരയാകും?

ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അനുചിതവും സുന്നി ആശയത്തെ അവമതിക്കലുമാണെന്നാണ് സമസ്ത നേതാക്കളുടെ ആരോപണം.

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുസ്ലീം ലീഗിന് മുന്നിൽ പുതിയ പ്രതിസന്ധി. മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് ലീഗിന് ഭീഷണിയായി മാറിയിരിക്കുന്നത്. മുജാഹിദ് സമ്മേളന പ്രചാരണ ഭാഗമായി സുന്നി ആശയത്തെ അവമതിക്കുന്ന രീതിയിൽ ഇടി മുഹമ്മദ് ബഷീർ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സമസ്തയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അനുചിതവും സുന്നി ആശയത്തെ അവമതിക്കലുമാണെന്നാണ് സമസ്ത നേതാക്കളുടെ ആരോപണം. മുജാഹിദുകൾ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്ന പ്രസ്താവന ശരിയല്ലെന്നും, കേരളത്തിൽ സമാധാന അന്തരീക്ഷം വളർത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇടിയെ പോലൊരു നേതാവ് പറയാൻ പാടില്ലെന്നും സമസ്ത നേതാക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇടി മുഹമ്മദ് ബഷീർ...

ഇടി മുഹമ്മദ് ബഷീർ...

മുജാഹിദ് സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇടി മുഹമ്മദ് ബഷീർ എംപി മുജാഹിദ് അനുകൂല പ്രസ്താവന നടത്തിയത്.

മുജാഹിദ് പ്രസ്ഥാനം...

മുജാഹിദ് പ്രസ്ഥാനം...

മുജാഹിദുകൾ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്നും, കേരളത്തിൽ സമാധാന അന്തരീക്ഷം വളർത്തിയതും, തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദുകളാണെന്നുമാണ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്.

സമസ്തയ്ക്ക് അതൃപ്തി...

സമസ്തയ്ക്ക് അതൃപ്തി...

എന്നാൽ ഇടിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ അവമതിക്കുന്ന രീതിയിലായെന്നാണ് സമസ്ത നേതാക്കളുടെ ആരോപണം. ഇടിയെ പോലൊരു നേതാവ് ഇത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും സമസ്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

നഷ്ടം വരുത്തി...

നഷ്ടം വരുത്തി...

ലോകത്ത് തീവ്രവാദ ചിന്തകൾ വളർത്തി ഇസ്ലാമിന് അപരിഹാര്യ നഷ്ടം വരുത്തിവെച്ചത് സലഫികളാണെന്ന് ലോകം അംഗീകരിക്കുന്ന യാഥാർത്ഥ്യമാണെന്നും സമസ്ത നേതാക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഒഴിവാക്കേണ്ടത്...

ഒഴിവാക്കേണ്ടത്...

ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്ന വിധത്തിൽ നടത്തിയ പ്രസ്താവന തിരുത്തണമെന്നാണ് സമസ്ത നേതാക്കളുടെ ആവശ്യം.

ഇടി...

ഇടി...

ഇതിനു മുൻപും മുജാഹിദ് അനുകൂല പ്രസ്താവനകളുടെ പേരിൽ സമസ്ത വിഭാഗം ഇടിക്കെതിരെ രംഗത്തെത്തിയിരുന്നു. ലീഗിനുള്ളിലെ മുജാഹിദ് അനുഭാവികളായ ഇടി മുഹമ്മദ് ബഷീറും, കെപിഎ മജീദും ഇത്തരത്തിൽ സുന്നികൾക്കെതിരെ പ്രസ്താവന നടത്തുന്നത് ലീഗിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ലീഗിന് പാരയാകുമോ..

ലീഗിന് പാരയാകുമോ..

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ സമസ്തയെ പ്രകോപിപ്പിക്കുന്ന സംഭവമുണ്ടായത് മുസ്ലീം ലീഗിനുള്ളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഇതോടൊപ്പം സമസ്ത നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+