• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമാഅത്തെ ഇസ്‌ലാമിയെ വെറുതെ വിടരുതെന്ന് പറഞ്ഞ ഷാജിയും ലീഗും; വെല്‍ഫെയര്‍ സഖ്യത്തിനെതിരും എപി വിഭാഗവും

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സംഖ്യം രൂപീകരിക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തില്‍ എതിര്‍പ്പ് ശക്തമാക്കി സുന്നി വിഭാഗം നേതാക്കള്‍. സമസ്ത ഇകെ വിഭാഗത്തിന് പിന്നാലെ എപി വിഭാഗവും വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. 'കോട്ടക്കല്‍ കഷായ'ത്തില്‍ 'പരിശുദ്ധ നെയ്യ്' ചേര്‍ക്കുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ സിറാജ് എഡിറ്റ് പേജില്‍ എ. പി വിഭാഗം നേതാവ് പി.കെ.എം അബ്ദുര്‍റഹ്മാന്‍ എഴുതിയ ലേഖനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഖ്യധാര രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിനെ എതിര്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

എന്ത് സന്ദേശം

എന്ത് സന്ദേശം

പൊതു സമൂഹത്തില്‍ സംശയാസ്പദമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് മുഖ്യധാരാ മുന്നണിയില്‍ ഇടം കൊടുക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് ലീഗ് നല്‍കുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു. ജനാധിപത്യ ഭരണകൂടത്തെ അനുസരിക്കുന്നതിനെ പേടിച്ച് സര്‍ക്കാര്‍ ഉദ്യോഗം വേണ്ടെന്ന് വെച്ചവരാണ് പണ്ടത്തെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരില്‍ ചിലര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പുളിച്ച മറുപടി

പുളിച്ച മറുപടി

ഇതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചാല്‍ പഴകിപ്പുളിച്ച ആരോപണം എന്ന ആ പുളിച്ച മറുപടി മാത്രമാണ് സൈദ്ധാന്തിക പോരാളികള്‍ മുതല്‍ സൈബര്‍ സഹോദരന്മാര്‍ വരെ നല്‍കുക. അതൊക്കെ പഴയ കഥ. ഇന്നിപ്പോള്‍ അന്നത്തേക്കാള്‍ അല്‍പ്പം കൂടി "കടന്നു പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ' എന്ന് തോന്നിയിരിക്കുന്നു. അങ്ങനെയാണ് മുസ്‌ലിം ലീഗിന്റെ കെയറോഫില്‍ യു ഡി എഫില്‍ കയറിപ്പറ്റാന്‍ നോക്കുന്നതെന്നും അബ്ദുര്‍റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസ് തിട്ടൂരം

കോണ്‍ഗ്രസ് തിട്ടൂരം

സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു എന്നാണ് വാര്‍ത്തകള്‍. തീവ്രവാദ സംഘടന, വര്‍ഗീയ കൂട്ടുകെട്ട് എന്നൊക്കെ ചില ആക്ഷേപങ്ങള്‍ അങ്ങുമിങ്ങും ഉയര്‍ന്നുവരുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇത് പുതിയതൊന്നുമല്ല. അതൊക്കെ കാലക്രമത്തില്‍ അടങ്ങിക്കോളും. പണ്ട്, കോണ്‍ഗ്രസ്- ലീഗ്- പി എസ് പി മുന്നണിയായി മത്സരിച്ച് ജയിച്ചിട്ടും വര്‍ഗീയ കക്ഷിയെ മന്ത്രിസഭയിലെടുക്കാനാകില്ല എന്നായിരുന്നല്ലോ കോണ്‍ഗ്രസ് തിട്ടൂരം.

രാഷ്ട്രീയത്തില്‍

രാഷ്ട്രീയത്തില്‍

അങ്ങനെയാണ് ലീഗ് നേതാവ് കെ എം സീതിയും ശേഷം സി എച്ച് മുഹമ്മദ് കോയയും സ്പീക്കര്‍മാരായത്. സ്പീക്കറാകാന്‍ വര്‍ഗീയ കക്ഷി പറ്റുമെന്നായിരുന്നല്ലോ അന്നത്തെ കോൺഗ്രസ് റൂളിംഗ്. അതു വെച്ച് ഇന്ന് ലീഗിന് വല്ല ചെതക്കുറവും ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നത് സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു സിദ്ധാന്തമാണ്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

അല്ലെങ്കില്‍ നോക്കൂ, സദുപദേശമെന്ന വ്യാജേന ലീഗിനെതിരെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്‌ലാമി മുഖപത്രം ചെലവഴിച്ച മഷി വെള്ളിമാട്കുന്ന് ഭാഗത്തെ പൂനൂര്‍ പുഴയിലൊഴിച്ചാല്‍ വെള്ളപ്പൊക്കം തന്നെയുണ്ടാകാന്‍ മാത്രമുണ്ട്. എം കെ മുനീറിന്റെ എക്സ്പ്രസ്സ് ഹൈവേക്കും കുഞ്ഞാലിക്കുട്ടിയുടെ കരിമണല്‍ ഖനനത്തിനും എതിരെ സാംസ്‌കാരിക നായകന്മാരെക്കൊണ്ടും സാഹിത്യകാരന്മാരെക്കൊണ്ടും എഴുതിക്കുന്നതില്‍ പരിമിതമായിരുന്നില്ല അതെന്നും ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.

മുന ലീഗിലേക്കായിരുന്നു

മുന ലീഗിലേക്കായിരുന്നു

പുറമേ കോണ്‍ഗ്രസ് വിമര്‍ശനം എന്ന് തോന്നുമെങ്കിലും മുന ലീഗിലേക്കായിരുന്നു. പറഞ്ഞുപറഞ്ഞ്, അമേരിക്ക അഫ്ഗാനില്‍ ബോംബിട്ടാല്‍ മലപ്പുറത്ത് ലീഗ് മറുപടി പറയണം എന്നിടത്തായി കാര്യങ്ങള്‍. ലീഗിന് സാമുദായിക ബോധം പോരാ, ലീഗ് പോരാ എന്ന് നിരന്തരം അവര്‍ പായ്യാരം പറഞ്ഞുകൊണ്ടിരുന്നു. അക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഒളിക്കണ്ണ് ഇടത്തോട്ടായിരുന്നു.

ഇടതുപക്ഷത്തിന്

ഇടതുപക്ഷത്തിന്

അപവാദത്തില്‍ സഹികെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി പാര്‍ട്ടി പത്രത്തില്‍ പരമ്പര തന്നെ എഴുതിയ കാര്യവും അബ്ദുറഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. മാധ്യമത്തില്‍ നിന്ന് പുറത്താക്കിയ ഒ അബ്ദുല്ലയുടെ ജമാഅത്ത് വിമര്‍ശനങ്ങളും ചന്ദ്രിക പ്രസിദ്ധീകരിച്ചു. ലീഗ് നന്നാകില്ല എന്ന് കണ്ടപ്പോള്‍ പിന്നെ ഇടതുപക്ഷത്തിന് ട്യൂഷനെടുക്കാനാണ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇറങ്ങിയത്.

cmsvideo
  KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam
  ഇടതുപക്ഷ ബോധം ചോര്‍ന്നു പോയി

  ഇടതുപക്ഷ ബോധം ചോര്‍ന്നു പോയി

  സി പി എമ്മിനും ഡിവൈഎഫ്ഐക്കും ഇടതുപക്ഷ ബോധം ചോര്‍ന്നു പോയെന്നായി പെരുമ്പറ. അതോടെ ബര്‍ലിന്‍ നായര്‍ മുതല്‍ ഉമേഷ് ബാബു, ആസാദ് തുടങ്ങിയവര്‍ വരെ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ക്ക് ഇഷ്ടപാത്രങ്ങളായി. തീവ്ര ഇടതുപക്ഷക്കാര്‍ക്കും ജമാഅത്തുകാര്‍ക്കും ഒരു പ്രസിദ്ധീകരണം പോരേ എന്ന തമാശകള്‍ ഉള്ളില്‍ നിന്നു തന്നെയുണ്ടായി. കെ രാജേശ്വരി എന്ന പേരില്‍ അഡ്വ. ജയശങ്കര്‍ മാധ്യമത്തില്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ചു.

  രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെ

  രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെ

  പിന്നീട് ഇടതുപക്ഷവും നന്നാകില്ലെന്ന് കണ്ടപ്പോഴാണ് ഒറ്റയും തെറ്റയുമായി ചില തിരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ നടത്തി. അങ്ങനെ ഏതാനും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഹുകൂമത്തേ ഇലാഹി നിലവില്‍വന്നു. അപ്പോഴേക്കും നോട്ടം വലത്തോട്ട് തുടങ്ങിയിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന പ്രഭാവത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെ, അഹമഹമിഹയാ പിന്തുണ യു ഡി എഫിന് കൊടുത്തു.

  ഷാജി പറഞ്ഞ കാര്യം

  ഷാജി പറഞ്ഞ കാര്യം

  ചന്ദ്രികയും വീക്ഷണവും എന്തിന് മനോരമ പോലും മാധ്യമത്തോട് തോറ്റുപോയി. യു ഡി എഫിന്റെ വന്‍ മുന്നേറ്റത്തില്‍ ജമാഅത്തുകാര്‍ നെഗളിച്ചുനടന്നു. അപ്പോഴേക്കും സാമൂഹിക മാധ്യമങ്ങളിലും പുറത്തും "ഇസ്‌ലാമിക പ്രവര്‍ത്തകരും' യു ഡി എഫുകാരും ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു. ലീഗ് മുമ്പ് തീവ്രവാദ ആരോപണമുന്നയിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയോടും അവര്‍ തിരിച്ചും ഒത്തുതീര്‍പ്പാക്കി ഒരുമിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഐ എസിനെ പോലുള്ള സംഘടനകള്‍ മുന്നോട്ട് വെക്കുന്ന മതരാഷ്ട്രവാദത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ താത്വികാടിത്തറ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെ വെറുതെ വിടരുതെന്ന് വരെ ഷാജി പറഞ്ഞ കാര്യവും അദ്ദേഹംം ഓര്‍മ്മിപ്പിക്കുന്നു.

  ഇരിപ്പിടം ലഭിക്കുന്നത്

  ഇരിപ്പിടം ലഭിക്കുന്നത്

  ലീഗിനെതിരെ ജമാ അത്ത് ഇസ്‌ലാമിക്കാര്‍ പ്രചരണം നടത്തുമ്പോഴും ലീഗ് വിളിക്കുന്ന മത സംഘടനകളുടെ യോഗത്തില്‍ ജമാഅത്തുകാര്‍ കാതോര്‍ത്തിരുന്നു. മാറാട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് ആദ്യമായി ജമാഅത്തിന് ഇരിപ്പിടം ലഭിക്കുന്നത്. എന്നാല്‍ തീവ്രവാദ പ്രവണത ചൂണ്ടിക്കാട്ടി എന്‍.ഡി.എഫിനൊപ്പം ജമാഅത്തെ ഇസ് ലാമിയും ഒഴിവാക്കപ്പെടുകയായിരുന്നു.

  എന്തിനാണ് കൂടെ കൂട്ടുന്നത്

  എന്തിനാണ് കൂടെ കൂട്ടുന്നത്

  ഏതായാലും തീവ്രവാദ ആരോപണങ്ങളും തിരിച്ചുള്ള പായ്യാരം പറച്ചിലുകളും പരസ്പരം സബൂറാക്കാനാണ് തീരുമാനം. വലിയ വില നല്‍കി നടന്നു തീര്‍ത്ത വഴികള്‍ സ്വയം റദ്ദാക്കിക്കൊണ്ട് എന്തിനാണ് മതേതര പ്രതിച്ഛായയുള്ള ലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നത്?,'കെ.പി.എം അബ്ദുര്‍റഹ്മാന്‍ ചോദിക്കുന്നു.

  സംഘ്പരിവാര്‍ എതിര്‍പ്പ് ഉയര്‍ത്തുന്നില്ല

  സംഘ്പരിവാര്‍ എതിര്‍പ്പ് ഉയര്‍ത്തുന്നില്ല

  പുതിയ സഖ്യ നീക്കത്തെ കുറിച്ച് സംഘ്പരിവാര്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തുന്നില്ല എന്നത് അവരുടെ നിഗൂഢമായ ആനന്ദത്തിന്റെ അടയാളം കൂടിയല്ലേ? സഖ്യം സാധ്യമായാല്‍ പിന്നെ തങ്ങള്‍ക്ക് കൂടുതല്‍ മെനക്കെടേണ്ടതില്ല എന്ന് തന്നെയല്ലേ അതിന്റെ താത്പര്യം? പൊതുസമൂഹത്തില്‍ സംശയാസ്പദമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് മുഖ്യധാരാ മുന്നണിയില്‍ ഇടം കൊടുക്കുന്നത് കൊണ്ട് എന്ത് സന്ദേശമാണ് ലീഗ് നൽകാൻ പോകുന്നത്?

  ഗുരുതര പ്രത്യാഘാതങ്ങള്‍

  ഗുരുതര പ്രത്യാഘാതങ്ങള്‍

  പൊതുസമൂഹവും മുസ്‌ലിം സമുദായവും; പലപ്പോഴും ലീഗ് തന്നെയും മാറ്റിനിര്‍ത്തിയ ഒരു വിഭാഗത്തെ ഏതാനും തദ്ദേശ വാര്‍ഡുകള്‍ മാത്രം മുന്നില്‍ക്കണ്ട് കൂടെക്കൂട്ടുന്നത് എത്രമാത്രം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പാര്‍ട്ടി ആലോചിച്ചിട്ടുണ്ടാകുമോ? ആർക്കറിയാം, എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

  അർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്; എന്നാല്‍ അവരെ വളരാന്‍ രാജവംശം ഒരിക്കലും അനുവദിക്കില്ല: നദ്ദ

  English summary
  samastha ap sunni against welfare party and muslim league alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X