• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സമുദായത്തെ മുൾമുനയിൽ നിർത്തരുത്: കെഎം ഷാജിയുടെ നിയമസഭാ പ്രസംഗത്തിനെതിരെ എപി സുന്നി നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കൊണ്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സമസത് എപി വിഭാഗം നേതാവ് ഷഫീഖ് ബുഖാരി. വിശുദ്ധ ഖുർആൻ മറയാക്കി സ്വർണക്കള്ളക്കടത്ത് നടത്തിയെന്നു ഒരു മുസ്ലീം ലീഗ് എംഎല്‍എ നിയമസഭയില്‍ പറയരുതായിരുന്നു. തെളിവുകളില്ലാതെ ഊഹാപോഹങ്ങൾ മുൻനിർത്തി മാത്രമാണ് അത്തരം ഒരാരോപണം ഉന്നയിച്ചത്. സംഘപരിവാരം മുസ്ലിംകൾക്കെതിരെ എന്തൊരു കീറച്ചാക്ക് കിട്ടിയാലും വാരിവലിച്ചു മുഖത്തിടുന്ന കാലമാണ്. രാഷ്ട്രീയ പകപോക്കലിൽ ഈ സമുദായത്തെ മുൾമുനയിൽ നിർത്തരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പൂലൂടെ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സഭയിൽ അങ്ങിനെ പറയരുതായിരുന്നു

സഭയിൽ അങ്ങിനെ പറയരുതായിരുന്നു

ഒരു മുസ്ലിം ലീഗ് എം.എൽ.എ. സഭയിൽ അങ്ങിനെ പറയരുതായിരുന്നു. വിശുദ്ധ ഖുർആൻ മറയാക്കി സ്വർണക്കള്ളക്കടത്ത് നടത്തിയെന്നു. തെളിവുകളില്ലാതെ ഊഹാപോഹങ്ങൾ മുൻനിർത്തി മാത്രമാണ് അത്തരം ഒരാരോപണം ഉന്നയിച്ചത്. സംഘപരിവാരം മുസ്ലിംകൾക്കെതിരെ എന്തൊരു കീറച്ചാക്ക് കിട്ടിയാലും വാരിവലിച്ചു മുഖത്തിടുന്ന കാലമാണ്. രാഷ്ട്രീയ പകപോക്കലിൽ ഈ സമുദായത്തെ മുൾമുനയിൽ നിർത്തരുത്.

ജാഗ്രതയില്ലെങ്കിൽ

ജാഗ്രതയില്ലെങ്കിൽ

ജാഗ്രതയില്ലെങ്കിൽ സ്വന്തം വിരൽ കടിക്കേണ്ടിവരും. അല്ലെങ്കിലും സമുദായ രാഷ്ട്രീയക്കാർക്ക് സമുദായത്തിനു രാണ്ടാം സ്ഥാനവും അധികാരത്തിനു ഒന്നാം സ്ഥാനവുമാണല്ലോ അനുഭവം. ആസാമിൽ നിന്നും മറ്റും വന്ന അനാഥകളെ തിരിച്ചയത് ന്യായീകരിച്ച അന്നത്തെ സാമൂഹ്യ നീതി വകുപ്പു മന്ത്രിയെ ആരും മറന്നിട്ടുണ്ടാവില്ല.

ഇക്കാലം വരെ ഉന്നയിച്ചിട്ടില്ല

ഇക്കാലം വരെ ഉന്നയിച്ചിട്ടില്ല

സി എഛ് പ്രസിൽ നിന്നടിക്കുന്ന ഖുർആൻ ധാരാളം കിട്ടാനുണ്ടെന്നാണ് അയാളുടെ വാദം. ഇസ്ലാമിക ഗ്രന്ഥങ്ങൾ നല്ല ക്വാളിറ്റിയിൽ പ്രിന്റ് ലഭിക്കുന്നത് അറബ് രാജ്യങ്ങളിൽ നിന്നാണ്. നുറ്റാണ്ടുകളായി അവ ഇന്ത്യയിലെത്തുകയും ധാരാളം ഗ്രന്ഥാലയങ്ങൾ സമ്പന്നവുമായിട്ടുണ്ട്. പൊതുജനം ഒരു സംശയവും ഇക്കാലം വരെ ഉന്നയിച്ചിട്ടില്ലതാനും.

സംഘപരിവാരത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി

സംഘപരിവാരത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി

പലപ്പോഴും വിദേശത്ത് നിന്നു വരുന്നവർ തങ്ങളുടെ പള്ളികളിലേക്കു ഗിഫ്റ്റായി മുസല്ലയും മുസ്ഹഫും കൊണ്ടുവരുന്ന രീതിയുണ്ട്. അതു പോലും സംശയത്തിന്റെ മുനയിൽ നിർത്താൻ ഈ വിവാദം കാരണമാവും. മന്ത്രി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു കുറ്റം തെളിയിക്കണം. അതിൽ അഭിപ്രായാന്തരമുള്ള ആളല്ല ഞാൻ. ഇസ്ലാമിക വിഷയങ്ങൾ വരുമ്പോൾ മുസ്ലിം ലീഗിനു ഒരു പെരുമാറ്റച്ചട്ടം അനിവാര്യമാണ്. ഇല്ലെങ്കിൽ സംഘപരിവാരത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി ചരിത്രം വിലയിരുത്തും .

അത്തരമൊരു വാക്ക് പോലും രാഹുല്‍ പറഞ്ഞിട്ടില്ല: മാധ്യമ വാര്‍ത്തകളില്‍ വീഴരുതെന്ന് സുര്‍ജേവാല

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രം- പരിഹാസവുമായി ഷാഫി പറമ്പില്‍

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: കടത്താൻ ശ്രമിച്ചത് ഒരു കിലോ 850 ഗ്രാം സ്വർണ്ണം, രണ്ട് പേർ പിടിയിൽ !!

English summary
samastha ap wing leader Shafeek Bukhari aginst km shaji on his assembley speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X