കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമസ്ത ആദര്‍ശ സമ്മേളനത്തിന് വയനാട് പനമരത്ത് സമാപനം

  • By Desk
Google Oneindia Malayalam News

പനമരം: പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചകരില്‍ നിന്ന് സച്ചരിതരായ അനുചരന്മാരും അവരില്‍ നിന്ന് ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകാരായ വിശുദ്ധരായ മഹാന്‍മാരും സ്വീകരിച്ച് കൈമാറി കൈമാറി വന്ന വിശുദ്ധ ദീനിന്റെ തനി പകര്‍പ്പാണ് കേരളത്തില്‍ യമനീ പരമ്പരയില്‍പ്പെട്ട സാദാത്തീങ്ങളും പണ്ഡിതരും രൂപം നല്‍കിയ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു മസാമയി സമസ്ത ജില്ലാ കമ്മിറ്റി ആചരിച്ചുവന്ന ആദര്‍ശ കാംപയിനിന്റെ സമാപന സമ്മേളനം പനമരം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ മുഖമുദ്ര സച്ചരിതരായ മുന്‍ഗാമികളില്‍ നിന്ന് സ്വീകരിച്ച പാരമ്പര്യവും പൈതൃകവും വിശുദ്ധിയുമാണ്. വിശ്വാസ സംരക്ഷണമാണ് സമസ്തയുടെ ലക്ഷ്യം.

samastha

ആഗോളതലത്തില്‍ സമുദായം പലവിധ പരീക്ഷണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനഘട്ടത്തില്‍ മത സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാവണം നമ്മുടെ പ്രവര്‍ത്തനമെന്നും പലവിധ വ്യാജങ്ങളുമായി രംഗപ്രവേശം ചെയ്ത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാരെ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സമ്മേളനത്തിന് ആരംഭം കുറിച്ച് രാവിലെ 10ന് കേന്ദ്ര മുശാവറാംഗം വി മൂസക്കോയ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മദീനാ പാഷന്‍ വീടിന്റെ താക്കോല്‍ ദാനവും സമസ്ത പ്രസിഡന്റ് നിര്‍വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അഷ്‌റഫ് ഫൈസി പനമരം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി മമ്മുട്ടി എം.എല്‍.എ, എം ഹസന്‍ മുസ്‌ലിയാര്‍, കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി വാളാട്, ഇബ്‌റാഹീം ഫൈസി പേരാല്‍, പി.സി ഇബ്‌റാഹീം ഹാജി, എം.എ മുഹമ്മദ് ജമാല്‍, ഹാരിസ് ബാഖവി, മുഹിയുദ്ധീന്‍ കുട്ടി യമാനി, കെ.കെ അഹ്മദ് ഹാജി, എം.കെ അബൂബക്കര്‍ ഹാജി, പാലത്തായി മൊയ്തു ഹാജി സംസാരിച്ചു. സ്വഗതസംഘം ചെയര്‍മാന്‍ എസ് മുഹമ്മദ് ദാരിമി സവാഗതവും ജഅ്ഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.

English summary
samatha conference ends in panamaeram wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X