Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തരുത്; മൂല്യച്യുതിക്ക് കാരണമാകുമെന്ന് സമസ്ത

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത. വിവാഹ പ്രായം ഉയര്‍ത്തുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും ഇടയാക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ സമസ്ത തീരുമാനിച്ചു. സമാന മനസ്‌കരായ മത-രാഷ്ട്രീയ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപന സമിതി യോഗം തീരുമാനിച്ചു.

x

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നത് അശാസ്ത്രീയമായ മാറ്റമാണ്. പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണിതെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 മുതല്‍ 18 വരെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നും സമസ്ത വ്യക്തമാക്കി. നേരത്തെ വനിതാ ലീഗും സമാനമായ നിലപാട് മുന്നോട്ടുവച്ചിരുന്നു.

സംവരണ വിഷയത്തിലും സമസ്ത നേതാക്കള്‍ നിലപാട് വ്യക്തമാക്കി. മുന്നാക്ക സംവരണം നല്‍കുമ്പോള്‍ പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുത്. മുന്നാക്ക സംവരണം പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+