• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോഡി മുത്വലാഖ്‌' വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം'..സമസ്ത നേതാവിന്‍റെ കുറിപ്പ്

cmsvideo
  ഇനി ഫിറോസ് വേട്ടക്കാരനും വഫ ഇരയും | Oneindia Malayalam

  തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയമത്തെ പരിഹസിച്ച് സമസ്ത നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ശ്രീറാമിന്‍റെ സഹയാത്രികയും രണ്ടാം പ്രതിയും ആയ വഫ ഫിറോസിന് ഭര്‍ത്താവ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ച വാര്‍ത്ത പങ്കുവെച്ചാണ് നേതാവിന്‍റെ പരിഹാസം.

  കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്

  ശരീഅത്തിനെ പരിഹസിക്കാൻ ഇറങ്ങിത്തിരിച്ച ചില ഫെമിനിസ്റ്റുകളോടും സ്വന്തം ഭർത്താവിൽ നിന്ന് വിരോധം നേടിയതിന് എല്ലാ മുസ്ലിം പുരുഷന്മാരോടും അരിശം തീർക്കുന്ന 'നിസ'കളോടും അവർക്ക് എന്തും വിളിച്ചു പറയാൻ ഇഷ്ടം പോലെ സമയം നൽയുന്ന ചില മീഡിയകളോടുമാണ് ഈ പരിഹാസം, നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

  വഫയെ തള്ളി ഭര്‍ത്താവ്

  വഫയെ തള്ളി ഭര്‍ത്താവ്

  കഴിഞ്ഞ ദിവസമാണ് വഫയുടെ ഭര്‍ത്താവ് ഫിറോസ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്. ഫയുടെ സ്വദേശമായ വള്ളൂര്‍കോണത്തെ മുസ്ലീം ജമാ അത്തിനും വഫയുടെ രക്ഷിതാക്കള്‍ക്കും ആണ് നോട്ടീസിന്റെ പകര്‍പ്പ് അയച്ചത്. തനിക്ക് ഭര്‍ത്താവിന്‍റേയും കുടുംബത്തിന്‍റേയും പിന്തുണയുണ്ടെന്ന വഫയുടെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് കൊണ്ടുള്ള കാര്യങ്ങളാണ് ഫിറോസ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

  ഏഴ് പേജുള്ള വക്കീല്‍ നോട്ടീസില്‍ വഫയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും അനിസ്ലാമിക ജീവിതമാണ് നയിക്കുന്നതെന്നും തന്‍റെ അനുവാദമില്ലാതെ വിദേശയാത്രകള്‍ നടത്തുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഫിറോസ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിവാഹ മോചന നോട്ടീസോടെ ഇത്രയും കാലം ഇരയായിരുന്നു ഫിറോസ് ഇപ്പോള്‍ വോട്ടക്കാരന്‍ ആകുമെന്നാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് വായിക്കാം

   ഇനി ആരാകും ഇര

  ഇനി ആരാകും ഇര

  വഫയും ഫിറോസും: ഇനി ആരാകും ഇര ഇത് വരേ വഫ വേട്ടക്കാരിയും ഫിറോസ് ഇരയുമായിരുന്നു മീഡിയകൾക്ക്‌. ദുർനടപ്പുകാരി എന്ന് പറയപ്പെട്ട വഫ അവരുടെ ഭർത്താവ് പാവം ഫിറോസ്.അയാൾ എല്ലാം സഹിച്ചു നിൽക്കുന്നല്ലോ.... ഇതായിരുന്നു ഇത് വരേ.ഇപ്പോൾ ഫിറോസ് വഫ യുമായി ജീവിതം മുമ്പോട്ട് കൊണ്ടുപോവാനാവില്ലെന്ന് കരുതി ഇസ്ലാമിക ശരീഅത്ത് പ്രകാരം ഭരണഘടന അനുവദിച്ച വിവാഹമോചനത്തിന് നോട്ടീസ് അയച്ചിരിക്കുന്നു.

   ത്വലാഖ് അല്ലേ.

  ത്വലാഖ് അല്ലേ. "ഹമ്പട കേമാ!

  ഓഹോ ! ത്വലാഖ് അല്ലേ. "ഹമ്പട കേമാ! എന്നാൽ കാണാം". ഇനി മീഡിയാ പുകില്.ഒരു വഴി വഫ ക്ക് ഉപദേശിക്കാം. വഫ കോടതിയിലെത്തുന്നു, പറയുന്നു " തെറ്റുകളൊക്കെ തിരുത്തി ജീവിതം നല്ല വഴിക്ക് തുടരാൻ താല്പര്യം ഞാൻ കാണിച്ചിരുന്നു. പക്ഷേ ഫിറോസ് എന്നെ വാക്കാൽ 'മുത്വലാഖ് ' ചൊല്ലിയിരിക്കുന്നു, അതിന് സാക്ഷികളുമുണ്ട്''

   മോഡിമുത്വലാഖ്‌'

  മോഡിമുത്വലാഖ്‌'

  അതാ വരുന്നു കോടതി വാറണ്ട് ഫിറോസിനെ അറസ്റ്റു ചെയ്യുന്നു. മൂന്ന് കൊല്ലത്തേക്ക് ജയിലിലിടുന്നു.ചർച്ചയായി: വഫയോട് ഫിറോസ് കാണിച്ചത് ക്രൂരതയാണ്.വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം. അതിന്റെ പേരാണ് 'മോഡിമുത്വലാഖ്‌'

   ഇരകൾക്കൊപ്പം സമുദായവും നിയമവുമുണ്ട്

  ഇരകൾക്കൊപ്പം സമുദായവും നിയമവുമുണ്ട്

  [ യഥാർത്ഥ ഇരകളായ പെൺകുട്ടികളോടല്ല ഈ പരിഹാസം. അവരോടൊപ്പം സമുദായവും മഹല്ല് നേതൃത്വവുമുണ്ട്. പീഢിപ്പിക്കുന്ന പുരുഷനെ നിലക്കുനിർത്താൻ ഇരകൾക്കൊപ്പം സമുദായ വും നിയമവുമുണ്ട്. ശരീഅത്തിനെ പരിഹസിക്കാൻ ഇറങ്ങിത്തിരിച്ച ചില ഫെമിനിസ്റ്റുകളോടും സ്വന്തം ഭർത്താവിൽ നിന്ന് വിരോധം നേടിയതിന് എല്ലാ മുസ്ലിം പുരുഷന്മാരോടും അരിശം തീർക്കുന്ന 'നിസ'കളോടും അവർക്ക് എന്തും വിളിച്ചു പറയാൻ ഇഷ്ടം പോലെ സമയം നൽയുന്ന ചില മീഡിയകളോടുമാണ് ഈ പരിഹാസം ]

   വഫയുടെ കണ്ണീരിന്റെ കഥ പറയാൻ

  വഫയുടെ കണ്ണീരിന്റെ കഥ പറയാൻ

  എന്നാ പിന്നെ തുടങ്ങിക്കോളൂ,വഫയുടെ കണ്ണീരിന്റെ കഥ പറയാൻ.പത്രപ്രവർത്തകനായിട്ടും പാവം ബശീറിന്റെ വിധവയുടെ കണ്ണീരിന് ഒരു വിലയും നൽകേണ്ട.വഫ എന്ത് തെറ്റു ചെയ്തു? ഒരു പുരുഷന്റെ ഭാര്യക്ക് മറ്റൊരാളോട് ഇടപഴകാൻ പാടില്ലേ?അവരുടെ ശരീരഭാഗം പ്രദർശിപ്പിക്കാൻ പാടില്ലേ?

   നടക്കട്ടെ ചർച്ച

  നടക്കട്ടെ ചർച്ച

  പാസ്പേർട്ടുണ്ടെങ്കിൽ ഗൾഫിൽ നിന്ന് തോന്നുമ്പോൾ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് കൂടെ? പാതിരാക്ക് ഒരാൾ സഹായത്തിന് വിളിച്ചാൽ വാഹനം കൊണ്ട് പോയിക്കൂടേ?പുരുഷവർഗ്ഗത്തിന്റെ അടിമയാണോ ശരീഅത്തിലെ ഭാര്യ?

  നടക്കട്ടെ ചർച്ച.നാസർ ഫൈസി കൂടത്തായി

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  ലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടി

  English summary
  Samastha leader facebook post against tripple talaq
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X