കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ പാര്‍ട്ടിയെ പിന്താങ്ങുന്നില്ല; കോണ്‍ഗ്രസിന്റെ ജാഗ്രത കുറവ് തിരിച്ചടിയായി- സമസ്ത

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെയും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.

J

മുസ്ലിം രാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയോട് മതസംഘടന എന്ന നിലയില്‍ സമസ്തക്ക് യോജിക്കാനാകില്ല. മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല. മതരാഷ്ട്ര വാദത്തോട് യോജിപ്പില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ലീഗിന്റെ നീക്കുപോക്കായിരിക്കും. സഖ്യത്തെ കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ തരണം ചെയ്യേണ്ടതും ലീഗ് തന്നെയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ദേശീയ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പാര്‍ട്ടി വേണം. മതേതര കൂട്ടായ്മായി വരണം. തീവ്രത കുത്തിവയ്ക്കുന്ന മതപാര്‍ട്ടികളോട് യോജിപ്പില്ല. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ പിന്താങ്ങുന്നില്ല. ബിഹാറിലെ മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ജാഗ്രത കുറവാണ്. കോണ്‍ഗ്രസ്-സിപിഎം ധാരണ സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു.

സംവരണ വിഷയത്തില്‍ സ്വന്തം നിലയ്ക്കാണ് സമസ്തയുടെ പോരാട്ടം. പിന്നാക്ക സംവരണത്തില്‍ കുറവ് വരില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിയ സര്‍ക്കാര്‍ നടപടിയോട് യോജിപ്പില്ല. സര്‍ക്കാരിന്റെ മറ്റു പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമസ്തയെ പരിഗണിച്ചു. യുഎഡിഎഫിനോടും എല്‍ഡിഎഫിനോടും സമസ്തയ്ക്ക് ഒരേ നിലപാടാണ്. സമസ്തയിലെ അംഗങ്ങള്‍ക്ക് അവരുടെ ഇഷ്ടം പോലെ വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചുയുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

English summary
Samastha Leader Jifri Muthukoya Thangal Describes Political Views
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X