കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വയനാട്ടില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രചരണങ്ങളായിരുന്നു ബിജെപി അഴിച്ചുവിട്ടിരുന്നത്. 'ഹിന്ദുക്കളെ പേടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ന്യൂനപക്ഷ കേന്ദ്രങ്ങളിലേക്ക് ഒളിച്ചോടുന്നു' എന്ന പ്രചരണമായിരുന്നു ബിജെപി നടത്തിയിരുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുപ്പോള്‍ ഇത്തരത്തില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് സഖ്യകക്ഷി നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസിന് അറിയിച്ചിരുന്നു.

<strong>കെട്ടിവെച്ച കാശ് പോയ കേന്ദ്രമന്ത്രിയും, മൂന്നാമതായ സുരേന്ദ്രനും: ബിജെപിക്ക് പിടുകൊടുക്കാത്ത കേരളം</strong>കെട്ടിവെച്ച കാശ് പോയ കേന്ദ്രമന്ത്രിയും, മൂന്നാമതായ സുരേന്ദ്രനും: ബിജെപിക്ക് പിടുകൊടുക്കാത്ത കേരളം

ബിജെപിയുടെ ഈ പ്രചരണങ്ങള്‍ കൃത്യമായി തന്നെ ഉത്തരേന്ത്യന്‍ ജനങ്ങളില്‍ സ്വാധീനിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അമേഠിയടക്കം രാഹുലിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് രാഹുലിനെ വെച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ പിടിച്ചുവെന്ന് വിമര്‍ശനവുമായി സമസ്തനേതാവ് രംഗത്ത് എത്തിയിരിക്കുന്നത്..

വിപരീത ഫലം

വിപരീത ഫലം

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉത്തരേന്ത്യയില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും ഇക്കാര്യം കാര്യബോധമുള്ളവരെല്ലാം നേരത്തേ സൂചിപ്പിച്ചിരുന്നുവെന്നാണ് സമസ്തയുടെ മുഖമാസികയായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ബിജെപി ഇന്ത്യ പിടിച്ചു

ബിജെപി ഇന്ത്യ പിടിച്ചു

രാഹുലിനെ വെച്ച് കോൺഗ്രസ് കേരളം പിടിച്ചപ്പോൾ, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ പിടിച്ചു. ഇതിൽ കേരളത്തിൽ കോൺഗ്രസിനു ഒരു മുസ്ലിം എംപിമാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണെന്ന് സാദിഖ് ഫൈസി വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ന്യൂനപക്ഷ രാഷ്ട്രീയം

ന്യൂനപക്ഷ രാഷ്ട്രീയം

കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് വയനാട്ടിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട സമുദായ നേതാക്കളെ ഓർക്കുകയാണ് ഇപ്പോൾ. അകത്തു നിന്നും പുറത്തു നിന്നും അവർക്ക് കിട്ടിയ കല്ലേറുകളെയും.

നഷ്ടമായത് ഇന്ത്യ തന്നെ

നഷ്ടമായത് ഇന്ത്യ തന്നെ

അവരായിരുന്നു ശരിയെന്ന് ഇപ്പോൾ ബോധ്യം. രാഹുലിനെ വെച്ച് കോൺഗ്രസ് കേരളം പിടിച്ചപ്പോൾ, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ പിടിച്ചു. ഇതിൽ കേരളത്തിൽ കോൺഗ്രസിനു ഒരു മുസ്ലിം എംപിമാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണ്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം ഉത്തരേന്ത്യയിൽ വിപരീത ഫലം ഉണ്ടാക്കുമെന്ന് കാര്യബോധമുള്ളവരെല്ലാം നേരത്തെ സൂചിപ്പിച്ചിരുന്നു. ശരിക്കും അത് സംഭവിച്ചു. ഹിന്ദുക്കളെ പേടിച്ച് മാപ്പിള നാട്ടിലേക്ക് ഒളിച്ചോടിയ കോൺഗ്രസ് എന്ന് മോദി പരസ്യമായി പ്രസംഗിച്ചു. ഇന്ത്യ വിഭജിച്ച ലീഗിന്റെ വൈറസ് പേറിയാണ് രാഹുലെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചു.

അമേത്തിയിലടക്കം

അമേത്തിയിലടക്കം

മുസ്ലിം പേടിയിൽ വാർത്തെടുക്കപ്പെട്ട നോർത്തിന്ത്യൻ ഹിന്ദൂസ് അതേറ്റെടുത്തു. അമേത്തിയിലടക്കം ഉത്തരേന്ത്യയിൽ അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. ഈ ദുരന്തത്തെ കോൺഗ്രസ് എങ്ങനെ അഭിമുഖീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോൺഗ്രസിന്റെ ഭാവി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും.

MIMവിജയം

MIMവിജയം

നോർത്തിന്ത്യയുടെ ഹിന്ദുത്വ സുനാമിയിലും ശിവസേനയെ മലർത്തിയടിച്ചു മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഒരു സീറ്റ് കൂടി പിടിച്ചെടുത്ത ഉവൈസിയുടെ മജ്ലിസ് പുതിയ പ്രതീക്ഷയാണ്. 25 ശതമാനം മാത്രം മുസ് ലിംകൾ ഉള്ള മണ്ഡലത്തിലെ MIMവിജയം ദലിത്- മുസ്ലിം മുന്നേറ്റത്തിന്റെ പ്രതീക്ഷ തന്നെയാണ്.

നേട്ട കോട്ടങ്ങൾ

നേട്ട കോട്ടങ്ങൾ

രാമനാഥപുരത്തെ മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തിലുള്ള മൂന്നാം സീറ്റും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ്. ഈ പ്രതീക്ഷകളെ സംഘ്പരിവാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കൂടി വിശകലനം ചെയ്യുമ്പോഴാണ് നമ്മുടെ നേട്ട കോട്ടങ്ങൾ വ്യക്തമാവുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലിം സമുദായത്തിന് അര്‍ഹിച്ച പ്രാധാനം ലഭിച്ചില്ലെന്ന് സമസ്ത നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 27 ശതമാനമുണ്ടായിട്ടും ഇതര സമുദായങ്ങൾക്ക് നൽകിയ പ്രാതിനിധ്യം നൽകിയില്ല. നൽകിയ രണ്ട് സീറ്റിൽ ഒന്ന് തിരിച്ചെടുത്തു. വിജയ സാധ്യത ഇല്ലാത്ത സീറ്റു മാത്രമാണ് നൽകിയതെന്നുമായിരുന്നു ആരോപണം.

വിശദീകരണം നൽകണം

വിശദീകരണം നൽകണം

തദ്ദേശ, നിയമസഭാ തിരെഞ്ഞെടുപ്പുകൾ നടക്കാനുണ്ടെന്ന് കോൺഗ്രസ് ഓർക്കണമെന്ന മുന്നറിയിപ്പും സമസ്ത നൽകി. ഫാസിസത്തിനെതിരായുള്ള പോരാട്ടമായതിനാലാണ് തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ മൗനം പാലിച്ചതെന്നും കെപിസിസി പ്രസിഡന്റ് വിഷയത്തിൽ വിശദീകരണം നൽകണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
രാഹുലിനെ അമേഠി കൈവിട്ടപ്പോള്‍ വയനാട് നെഞ്ചേറ്റി

ഫേസ്ബുക്ക് പോസ്റ്റ്

അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍

English summary
samastha leader's facebook post about rahul gandhi's wayanad candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X