കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെതിരെ വീണ്ടും സമസ്ത, കുഞ്ഞാലിക്കുട്ടി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടരട്ടെയെന്ന് ഉമര്‍ ഫൈസി!!

Google Oneindia Malayalam News

കൊച്ചി: മുസ്ലീം ലീഗിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് സമസ്ത. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ദില്ലിയിലേക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി, ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്ന് സമസ്തയുടെ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ചെയ്യുന്നത് ഏല്‍പ്പിച്ച ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതാണ്. അതൊരു നല്ല കാര്യമല്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. അതേസമയം ലീഗിനുള്ളിലും കടുത്ത എതിര്‍പ്പുകളാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ ഉയരുന്നത്. അധികാരം ഭ്രാന്തായി മാറരുതെന്ന് കഴിഞ്ഞ ദിവസം കെഎം ഷാജിയും തുറന്നടിച്ചിരുന്നു. ഇതിനിടയിലാണ് സമസ്തയും രംഗത്തെത്തിയത്.

1

മുസ്ലീം സമുദായം ഉത്തരേന്ത്യയിലാണ് തകര്‍ന്ന് കിടക്കുന്നത്. അവിടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടിയെ ദില്ലിയിലേക്ക് പറഞ്ഞയച്ചത്. ബിജെപിയുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നതും അവിടെയാണ്. അത് ഉപേക്ഷിച്ച് എന്തിനാണ് കേരളത്തിലേക്ക് വരുന്നതെന്നും, അത് നല്ല കാര്യമായി തോന്നുന്നില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. അതേസമയം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു മുസ്ലീം വിരുദ്ധ സര്‍ക്കാരാണെന്ന അഭിപ്രായം സമസ്തയ്ക്കില്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

മുഖ്യമന്ത്രിയും സര്‍ക്കാരും സമസ്തയോട് മാന്യമായിട്ടാണ് ഇടപെട്ടത്. ഞങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായിട്ടാണ് പ്രതികരിച്ചത്. അതിനര്‍ത്ഥം എല്ലാ കാര്യങ്ങളും നടപ്പാക്കി തന്നുവെന്നല്ല. അങ്ങനെ ചെയ്യാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടാവും. പല നല്ല കാര്യങ്ങളും ചെയ്തത് മറക്കാനാവില്ല. അതേസമയം മുസ്ലീം ലീഗ് യുഡിഎഫിന്റെ നേതൃത്വം പിടിക്കുകയാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തനിക്ക് കാര്യമായി ഒന്നും പറയാനില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞു. അവര്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ടാവും. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്പര വിഴുപ്പലക്കലില്‍ സമസ്തയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജമാഅത്തെ ഇസ്ലാമി മാത്രമല്ല, തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളെയും അകറ്റി നിര്‍ത്തണമെന്നാണ് സമസ്തയുടെ നിലപാട്. മതേതര പാരമ്പര്യമുള്ള പാര്‍ട്ടിക്കള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു. നേരത്തെ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സമസ്ത രംഗത്ത് വന്നിരുന്നു. കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് ജമാഅത്ത് ഇസ്ലാമിയെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ഉമര്‍ ഫൈസി പിന്തുണച്ചിരുന്നു. ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ എതിര്‍ക്കുമെന്ന് ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

English summary
samastha leader umar faisi mukkam against kunhalikkuty's return to state politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X