കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് ബോര്‍ഡ് നിയമനം ഉടന്‍ പിഎസ്‌സിക്ക് വിടില്ല; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സമസ്ത

Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ വഖഫ് ബോര്‍ഡ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. വഖഫ് ബോര്‍ഡ് നിയമനം ഉടന്‍ പിഎസ്‌സിക്ക് വിടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സമസ്ത നേതാക്കള്‍. വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് നേതാക്കള്‍ പറഞ്ഞു.

p

വഖഫ് സ്വത്തുക്കളുടെ കൈകാര്യം മുസ്ലിം നേതാക്കളെ ഏല്‍പ്പിക്കണമെന്നും ഒരു സമിതിക്ക് വിടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും നിലവില്‍ കൊണ്ടുവന്ന നിയമത്തിന് മാറ്റം വേണമെന്നും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രയാസപ്പെടേണ്ടതായ ഒരു കാര്യവും ഇപ്പോഴത്തെ തീരുമാനത്തില്‍ ഇല്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. ഒരുതവണ കൂടി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും സമസ്ത നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഈ കുഞ്ഞു സുന്ദരി പ്രമുഖ നടിയുടെ മകളാണ്; പക്ഷേ ക്യാമറ ഇഷ്ടമേയല്ല...

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം മരവിപ്പിക്കുന്നില്ല. പകരം ഇപ്പോള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. പിഎസ്‌സിക്ക് വിട്ടാലുണ്ടാകുന്ന പ്രതിസന്ധി സമസ്ത നേതൃസംഘം മുഖ്യമന്ത്രിക്ക് വിശദീകരിച്ചു നല്‍കി. ശേഷമാണ് ധൃതി പിടിച്ച് തീരുമാനം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നും പൂക്കോട്ടൂര്‍ വിശദീകരിച്ചു.

സമസ്തയുടെ ആവശ്യങ്ങള്‍ അടങ്ങിയ ഒരു നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ ആദ്യത്തെ ആവശ്യം വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്നാണ്. ഇപ്പോള്‍ നടപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തുടര്‍ ചര്‍ച്ചകള്‍ ആകാമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ഒരു സമയ ക്രമം അറിയിച്ചിട്ടില്ല. സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വിഷയം അറിയിക്കും. അതിന് ശേഷം സമരം തടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

സൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകംസൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകം

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയാണ് വിവാദമായത്. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവരികയായിരുന്നു. മുസ്ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് യോഗം ചേരുകയും വെള്ളിയാഴ്ച പള്ളികളില്‍ പ്രതിഷേധിക്കാനും തീരുമാനിച്ചു. ഇതോടെ മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും ചര്‍ച്ചയാകാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ സമസ്ത വെള്ളിയാഴ്ച പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയി. എങ്കിലും മുജാഹിദ്, മുസ്ലിം ലീഗ് എന്നിവര്‍ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടി പ്രഖ്യാപിക്കുമെന്നാണ് സമസ്ത അറിയിച്ചിരുന്നത്.

Recommended Video

cmsvideo
Marakar might not satisfy my fans but won awards says Mohanlal | Oneindia Malayalam

English summary
Samastha Leaders Meets Pinarayi Vijayan: Waqaf Board Appointment Will Not Be Soon to PSC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X