കുമ്മനത്തിന്റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്കി കാന്തപുരം?
ശബരിമല വിഷയത്തോടെ ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനം രാജശേഖരനിലൂടെ കേരളത്തിലെ ആദ്യ ബിജെപി എംപിയെ തിരുവനന്തപുരത്ത് നിന്ന് ലഭിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ ബിജെപിയുടെ സ്വാധീനവും ശബരിമല വിഷയം സൃഷ്ടിച്ച അലയൊലികളും പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് കണക്ക് കൂട്ടല്‍.
തലസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന് വിജയിക്കാതിരിക്കാന്‍ വന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.ഈ നീക്കത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് എപി സമസ്ത വിഭാഗം. വിശദാംശങ്ങളിലേക്ക്

പ്രതീക്ഷ നല്‍കുന്നുണ്ട്
ശബരിമല ആയുധമാക്കി തിരുവനന്തപുരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തിലെ മുന്‍തൂക്കവും രാഷ്ട്രീയ സാഹചര്യവുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ തലസ്ഥാനം തന്നെ ബിജെപി കൈകളില്‍ എത്തും എന്ന് പ്രചരിപ്പിക്കുകയാണ് പാര്‍ട്ടി

കുറഞ്ഞ വോട്ടുകള്‍
തിരുവനന്തപുരത്തെ മുന്‍തൂക്കം ചൂണ്ടിക്കാട്ടിയാണ് ബിജെപി മറ്റ് മണ്ഡലങ്ങളിലടക്കം പ്രചരണം കൊഴുപ്പിക്കുന്നത്.കഴിഞ്ഞ തവണ ഒ രാജഗോപാല്‍ വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ തരൂരിനോട് പരാജയപ്പെട്ടത്.

അട്ടിമറി
അതുകൊണ്ട് തന്നെ ഇത്തവണ ബിജെപിയുടെ പ്രതീക്ഷ ഏറെയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ വന്‍ അട്ടിമറികള്‍ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിമര്‍ശനവും
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും പ്രചരണത്തിന് ഇറങ്ങാതായതോടെ ബിജെപിക്ക് വോട്ട് മറിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

വോട്ട് മറിഞ്ഞെന്ന്
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ ജയിച്ച ഏക മണ്ഡലമായ നേമത്തോട് അതിര്‍ത്തി പങ്കിടുന്ന മണക്കാട് കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് മറിഞ്ഞതായി കഴിഞ്ഞ തവണ ആരോപണം ഉയര്‍ന്നിരുന്നു.

എഐസിസി നിരീക്ഷകന്
ഇത്തവണയും അതിനുളള നീക്കങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നടക്കുന്നുണ്ടെന്ന വിമര്‍ശനവും ശക്തമാണ്.ഇതോടെ കോണ്‍ഗ്രസിന് തരൂരിന്റെ പ്രചരത്തിന് എഐസിസി നിരീക്ഷകനെ നിയമിച്ചതുള്‍പ്പെടെയുള്ള ചില നിര്‍ണായക നീക്കങ്ങളും നടത്തേണ്ടി വന്നു.

പിന്തുണ
കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് എപി സമസ്ത വിഭാഗം നല്‍കിയിരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് ഇടതുസ്ഥാനാര്‍ത്ഥി മൂന്നാമത് ആകുമെന്നും എന്‍ഡിഎ വിജയിച്ചേക്കിമെന്നുള്ള പ്രവചനങ്ങള്‍ക്ക് കണക്കിലെടുത്താണ് സമസ്തയുടെ നീക്കം എന്നാണ് വിവരം.

അണികളെ അറിയിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ സമസ്ത എല്‍ഡിഎഫിനെ പിന്തുണയ്ക്കും. അതേസമയം തെരഞ്ഞെടുപ്പില്‍ എപി വിഭാഗം സുന്നികള്‍ സ്വീകരിക്കേണ്ട നിലപാട് അണികളെ അറിയിച്ചതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ്
രാജ്യത്ത് നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമെന്നും മര്‍ക്കസില്‍ സംഘടിപ്പിച്ച സമ്മേശനത്തില്‍ കാന്തപുരം വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications