സമസ്തയ്ക്ക് പുതിയ നേതൃത്വം; മുസ്ലിം ലീഗ് നീക്കം പാളി, ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് പുതിയ ജനറല്‍ സെക്രട്ടറി

സമസ്ത കേരള ജംഇയത്തുല്‍ ഉലയ്ക്ക് പുതിയ സാരഥികള്‍. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവില്‍ ട്രഷറര്‍ ആയ പിപി ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് ആണ് പുതിയ ജനറല്‍ സെക്രട്ടറി. സെക്രട്ടറി ആയിരുന്ന എംടി അബ്ദുല്ല മുസ്ല്യാര്‍ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാരുടെ നിര്യാണം മൂലം ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി മൂസക്കോയ മുസ്ല്യാരെയും തിരഞ്ഞെടുത്തു. എവി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ മറ്റൊരു വൈസ് പ്രസിഡന്റാണ്. കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങരയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സമസ്തയുടെ മുശാവറ യോഗത്തിലാണ് തീരുമാനം. ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അവരോട് വിശദീകരണം തേടാനും മുശാവറ യോഗം തീരുമാനിച്ചു.

samastha new general secretary

കണ്ണൂര്‍ സ്വദേശിയാണ് ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്. മുസ്ലിം ലീഗുമായി നല്ല ബന്ധമുള്ളപ്പോഴും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മുസ്ലിം ലീഗിന് താല്‍പ്പര്യം അബ്ദുല്ല മുസ്ല്യാര്‍ ജനറല്‍ സെക്രട്ടറിയാകണം എന്നായിരുന്നു. എന്നാല്‍ ഈ നീക്കം വിജയിച്ചില്ല. ഉമര്‍ മുസ്ല്യാരുടെയും അബ്ദുല്ല മുസ്ല്യാരുടെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്.

രാജ്യത്തിന്റെ നന്മയും സമാധാനവും കാത്തു സൂക്ഷിച്ച് സമസ്തയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് കൊയ്യോട് ഉമര്‍ മുസ്ല്യാര്‍ പ്രതികരിച്ചു. എപ്പോവും മുശാവറ യോഗം വിളിക്കുക എന്നത് പ്രയാസകരമായതിനാല്‍ ഒരു കൂടിയാലോചന സമിതി സമസ്തയില്‍ പ്രവര്‍ത്തിക്കും. ഈ സമിതിയിലേക്കുള്ള ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുത്തു.

40 അംഗ പണ്ഡിത സഭയാണ് മുശാവറ. മൂന്ന് മാസത്തില്‍ ഒരിക്കലാണ് ഈ യോഗം ചേരുക. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനാണ് ഇതില്‍ നിന്ന് എട്ട് പേരടങ്ങുന്ന പുതിയ കൂടിയാലോചന സമിതി രൂപീകരിച്ചിരിക്കുന്നത്. ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തീരുമാനം എടുക്കുകയാണ് ഈ സമിതിയുടെ ആദ്യ ദൗത്യം.

കൂടിയാലോചന സമിതി അംഗങ്ങള്‍

ജിഫ്രി മുത്തുക്കോയ തങ്ങള്‍
പിപി ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്
എംടി അബ്ദുല്ല മുസ്ല്യാര്‍
എവി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍
ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്
പിഎ ഹംസക്കുട്ടി മുസ്ല്യാര്‍ ആദൃശേരി
വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍
പിഎം അബ്ദുല്‍ സലാം ബാഖവി

ഫത്‌വ കമ്മിറ്റി അംഗങ്ങള്‍

ജിഫ്രി തങ്ങള്‍
എംടി അബ്ദുല്ല മുസ്ല്യാര്‍
പിപി ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്
പികെ മൂസക്കുട്ടി ഹസ്രത്ത്
സികെ അബ്ദുറഹ്മാന്‍ ഫൈസി
അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma