‘സമസ്തയോ ലീഗോ, ആരെ ഭയന്നാണ് കോൺഗ്രസിൻ്റെ ഈ തീരുമാനം?’; അയോധ്യ വിഷയത്തിൽ വി മുരളീധരൻ
തിരുവനന്തപുരം: അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനോടുള്ള അവേഹളനമാണെന്ന് മന്ത്രി വി മുരളീധരൻ.കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലീംലീഗിന്‍റെ കാൽക്കൽ നിലപാട് അടിയറവ് വച്ചിരിക്കുകയാണോയെന്നും മുരളീധരൻ ചോദിച്ചു.
ആരെ ഭയന്നാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത്? സമസ്തയെ ഭയന്നാണോ? മുസ്ലീം ലീഗിനെ ഭയന്നാണോ? എന്ന് കോൺഗ്രസ് വ്യക്തമാക്കണം. എൻ എസ് എസ് അടക്കമുള്ള സംഘടനകൾ അയോധ്യക്ഷേത്ര ഹിന്ദുക്കളുടെ 500 വർഷത്തെ കാത്തിരിപ്പിന്റെ പര്യവസാനമാണെന്ന് വ്യക്തമാക്കിയ ശേഷവും കോൺഗ്രസ് ഇത്തരമൊരു നിലപാട് എടുത്തത് നാല് വോട്ടിന് വേണ്ടിയുള്ള വിലകുറഞ്ഞ നടപടി മാത്രമാണ്. അവസാനമ. ഉത്തരേന്ത്യയിലുള്ള ചില കോൺഗ്രസ് നേതാക്കൾ അഖിലേന്ത്യാ കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തെ അംഗീകരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എല്ലാവരും മുസ്ലീം ലീഗിന്റെ കാൽക്കൽ അടിയറവ് വീണിട്ടുണ്ടോയെന്ന കാര്യം കേരളത്തിലെ ഹിന്ദു സമൂഹം അറിയാൻ ആഗ്രഹിക്കുന്നുണ്ട്', മുരളീധരൻ പറഞ്ഞു.

രാഷ്ട്രീയ രാമൻ പ്രയോഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. രാമക്ഷേത്രം ബി ജെ പിയോ ആർ എസ് സോ സ്ഥാപിക്കുന്ന ക്ഷേത്രമല്ല. ബി ജ പിയല്ല ആളുകളെ അവിടേക്ക് ക്ഷണിച്ചത്. രാജ്യത്തെ മുഴുവൻ ഹിന്ദുക്കളുടെ ക്ഷേത്രമാണ് അയോധ്യ. പള്ളിയിൽ പോകുന്നത് ജനാധിപത്യത്തിന് എതിരല്ല, ക്ഷേത്രത്തിൽ പോകുന്നത് ജനാധിപത്യത്തിന് എതിരാണോ? ഇതാണ് കോൺഗ്രസ് വ്യക്തമാക്കേണ്ടത്. അതാണ് ജനങ്ങൾക്ക് അറിയേണ്ടത്, എന്തുകൊണ്ടാണ് അയോധ്യ കോൺഗ്രസ് ആഘോഷമാക്കാത്തത്. കോൺഗ്രസിന് ഇത്രയും ദിവസം ശങ്കയായിരുന്നു. പ്രധാനമന്ത്രിയല്ല പ്രതിഷ്ഠ നടത്തുന്നത്, അദ്ദേഹത്തിന് ക്ഷണം ലഭിക്കുക മാത്രമാണ് ഉണ്ടായത്', മുരളീധരൻ പറഞ്ഞു.
കൈവെട്ട് കേസിലെ പ്രതി 13 വർഷം മട്ടന്നൂരിൽ വെച്ച് അറസ്റ്റ് ചെയ്തുവെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് കേട്ടത്. ഇന്റർപോൾ അടക്കം അന്വേഷിക്കുന്ന പ്രതി സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിൽ ഒളിവിൽ താമസിച്ചുവെന്ന് പറയുന്നത് അയാളുടെ മിടുക്കാണെന്ന് അംഗീകരിക്കാനാകില്ല. പകരം മാർക്കിസ്റ്റ് പാർട്ടിക്ക് ഭീകരവാദികളോടുള്ള മൃദു സമീപനവും ഭീകരവാദികളുമായിട്ട് അവർ നടത്തിക്കൊണ്ടിരിക്കുന്ന രഹസ്യ ബന്ധവുമാണ് ഇതിലൂടെ മനസിലാകുന്നത്.. ഭീകരവാദികൾക്ക് ഒളിഞ്ഞം തെളിഞ്ഞും പിന്തുണ നൽകിവരുന്നവരാണ് മാർക്കിസ്റ്റുകാർ. നാളെ കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമായി മാറാൻ ഈ സംഭവം കാരണമാകുമോയെന്ന ഭയം ഇവിടെയുള്ള സമാധാനപ്രിയർക്ക് ഉണ്ട്', മുരളീധരൻ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications