ചന്ദ്രിക പത്രത്തിനെതിരെ സമസ്ത പ്രസിഡന്റ്; ലീഗ് വിമതരെ തോല്‍പ്പിക്കാന്‍ പറഞ്ഞിട്ടില്ല
കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ വിമത സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ താന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തങ്ങള്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത ചന്ദ്രിക തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്രികയില്‍ നിന്ന് ഇത്തരം വാര്‍ത്ത പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഏതെങ്കിലും മുന്നണികളെ പരാജയപ്പെടുത്താനോ വിജയിപ്പിക്കാനോ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. നാദാപുരത്തിനടുത്ത് സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ എന്ന് പരിചയപ്പെടുത്തി ചിലര്‍ വന്നു കണ്ടിരുന്നു. ഇത്തരത്തില്‍ പലരും തന്നെ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ സമീപിക്കാറുണ്ട്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കുകയാണ് പതിവ്. അതില്‍ കവിഞ്ഞൊന്നും നാദാപുരത്ത് വന്ന് കണ്ടവരോട് പറയേണ്ട സാഹചര്യമില്ലെന്നും തങ്ങള്‍ പറഞ്ഞു.
ബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയം
റിബല്‍ ശല്യത്തെ കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും സൗഹൃദ സംഭാഷണത്തിനിടെ സംസാരിച്ചത് വാര്‍ത്തയാക്കുന്നത് മാന്യതയല്ല. സമസ്തയുടെ രാഷ്ട്രീയ നയം വ്യക്തമാണ്. മുന്‍ഗാമികള്‍ കാണച്ച പാതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ആ വഴി തന്നെ മുന്നോട്ടു പോകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
രജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി; ഒരുമിച്ച് പ്രവര്‍ത്തിക്കാം, തമിഴകത്ത് കളിമാറും