സമസ്തയുടെ അധ്യക്ഷന്‍ വിടവാങ്ങി... കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര്‍ക്ക് അന്ത്യാഞ്ജലി
ആനക്കര സി കോയക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര് സമസ്ത അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്
പാലക്കാട്: സമസ്ത കേരള ജം ഇയ്യത്തല് ഉലമ പ്രസിഡന്റ് കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു. 78 വയസ്സായിരുന്നു. ആനക്കര സി കോയക്കുട്ടി മുസ്ലിയാര് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് മുസ്ലിയാര് സമസ്ത അധ്യക്ഷനായത്. രണ്ട് പേരും പാലക്കാട് ജില്ലക്കാരാണ്.
പാലക്കാട് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഡിസംബര്‍ 15 ന് പുലര്‍ച്ചെ 12.45 ആയിരുന്നു മരണം. ചൊവ്വാഴ്ച ആയിരുന്നു ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 ജൂണ്‍ ഒന്നിനായിരുന്നു അദ്ദേഹം സമസ്ത പ്രസിഡന്റ് ആയി സ്ഥാനമേറ്റത്.

പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാടിനടത്ത് കുമരംപുത്തൂരിലാണ് സ്വദേശം. 1995 മുതല്‍ സമസ്തയടെ കേന്ദ്ര മുശാവറയില്‍ അംഗമാണ്. 2012 ല്‍ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷത്തിലേറെ ജാമിയ നൂരിയയില്‍ മുദരിസ് ആയിരുന്നു. സമസ്തയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിരുന്നു.
മണ്ണാര്‍ക്കാട് ദാറുന്നജാത്തിലാണ് മയ്യത്ത നമസ്കാരം. ഡിസംബര്‍ 15 ന് രാവിലെ എട്ട് മണിക്ക് മയ്യത്ത് നമസ്കാരം തുടങ്ങും. ഖബറടക്കം വൈകന്നേരം മൂന്ന് മണിക്ക് കമരംപത്തൂര് ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ്.
ആമ്പാടത്ത് കുഞ്ഞിപ്പു മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മക്കള്‍: അബ്ദുറഹിമാന് ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ വാജിദ് ഫൈസി, അബ്ദുല്‍ ഫത്താഹ് ഫൈസി, അബ്ദുല്‍ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications