കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരം; സര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് സമസ്ത

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തുന്നതിന് സര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് സമസ്ത. നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയാല്‍ ഏറ്റവും നല്ല കാര്യമാകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ രോഗ ബാധ കുറഞ്ഞ ഗ്രാമീണ മേഖലയിലെ പള്ളികളില്‍ നമസ്‌കാരത്തിന് അനുമതി നല്‍കണം. ഒരു പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയാല്‍ മതിയാകും. നിയന്ത്രണങ്ങളെല്ലാം പാലിച്ച് ആരാധന നടത്താന്‍ മുസ്ലിങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ji

കല്യാണത്തിന് 50 പേര്‍ക്ക് പങ്കെടുക്കാമെന്ന് ഇളവ്നല്‍കിയിട്ടുണ്ട്. ബസ്, ഓട്ടോ റിക്ഷ യാത്രകള്‍ക്കും ഇളവ് നല്‍കി. മറ്റു രീതിയിലുള്ള ഇളവുകളും നല്‍കിവരുന്നു. ഈ സാഹചര്യത്തില്‍ പള്ളികളിലെ ആരാധനയ്ക്ക് ഇളവ് നല്‍കണം. ഓരോ മതക്കാര്‍ക്കും അവരുടേതായ ആരാധന കര്‍മങ്ങളുണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്. മുസ്ലിങ്ങള്‍ക്ക് പള്ളികളിലെ ജമാഅത്തായുള്ള നമസ്‌കാരം ഏറെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടാണ് ഉപാധികളോടെ അനുമതി ആവശ്യപ്പെടുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

രോഗ ബാധയില്ലാത്ത പ്രദേശങ്ങളില്‍ ഇളവ് നല്‍കണം. ബസിലെ യാത്ര പോലെയോ കല്യാണം പോലെയോ പ്രയാസകരമായ ഒന്നാകില്ല പള്ളികളിലെ ആരാധന. അനുമതി തന്നാല്‍ വളരെ നല്ല കാര്യമാകുമെന്നും മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ അനുമതി തന്നില്ലെങ്കില്‍ പെരുന്നാള്‍ നമസ്‌കാരം വിശ്വാസികള്‍ വീടുകളില്‍ വച്ച് നിര്‍വഹിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാതെ നമസ്‌കരിക്കാം. പള്ളികളിലായാലും വീടുകളിലായാലും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട തങ്ങള്‍, പെരുന്നാള്‍ നസ്‌കാരത്തിന്റെ മതപരമായ വശങ്ങളും വിശദീകരിച്ചു.

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

നേരത്തെ മറ്റു പല പണ്ഡിതന്‍മാരും പള്ളികളിലെ ആരാധനകള്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പെരുന്നാള്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അടുത്തിടെ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. രോഗം വ്യാപിക്കുന്നതിനാല്‍ വീടുകളില്‍ വച്ച് തന്നെ പ്രാര്‍ഥന നടത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭ്യര്‍ഥന. ഇതിന് ശേഷമാണ് ബസ്, യാത്ര, കല്യാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇളവ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് സമസ്തയുടെ അഭ്യര്‍ഥന.

English summary
Samastha President seeks Permission to Eid Prayer at Mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X