പച്ചക്കൊടിയുടെ തണലിലല്ലാതെ മരിച്ചവർക്ക് അർഷിന്റെ തണലില്ലേ? സാദിഖലി തങ്ങള്‍ക്കെതിരെ ജലീല്‍
കോഴിക്കോട്: സമസ്ത വിഷയത്തില്‍ ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ പരാമർശത്തിനിതിരെ കെടി ജലീല്‍ എംഎല്‍എ. സമസ്ത ചെറിയൊരു മീനല്ലെന്നും പണ്ഡിതരെ ബഹുമാനിക്കാൻ പഠിക്കണമെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന സാദിഖലി തങ്ങളുടെ പരാമർശത്തിലായിരുന്നു കെടി ജലീലിന്റെ പ്രതികരണം.
'തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.' കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ''മെക്കട്ട്" കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി" കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ''ആഢ്യത്വം'' കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നതെന്ന് മറ്റൊരു പോസ്റ്റിലും കെടി ജലീല്‍ കുറിച്ചു. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയപാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ വിവക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പച്ചക്കൊടിയുടെ തണൽ ദൈവീക സിംഹാസനത്തിൻ്റെ തണലിലേക്ക് പരലോകത്ത് വിചാരണാ വേളയിൽ നയിക്കുമെന്നാണ് സാദിഖലി തങ്ങളുടെ പക്ഷം. അങ്ങിനെയെങ്കിൽ പച്ചക്കൊടിയുടെ തണലിലല്ലാതെ ജീവിച്ച് മൺമറഞ്ഞവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുസ്ലിങ്ങൾക്കാർക്കും പരലോകത്ത് "അർഷി"ൻ്റെ തണൽ കിട്ടില്ലെന്നാണോ?
ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിൻ്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളത്. അതിൽ എട്ടാമത്തെ വിഭാഗമായി പച്ചക്കൊടിയുടെ തണലിലുള്ളവരെയും സാദിഖലി തങ്ങൾ തൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് കൂട്ടിച്ചേർത്തോയെന്നും കെടി ജലീല്‍ ചോദിക്കുന്നു.
പച്ചക്കൊടിയുടെ തണലില്ലാതെ ജീവിച്ച മൗലാനാ അബുൽകലാം ആസാദിന് "അർഷിൻ്റെ" തണൽ കിട്ടില്ലേ? പച്ചക്കൊടിയുടെ തണലില്ലാതെ പണ്ഡിത സൂര്യനായി ജ്വലിച്ച് നിന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർക്ക് അർഷിൻ്റെ തണൽ ലഭിക്കുമോ? സി.എൻ അഹമദ് മൗലവിക്ക് അർഷിൻ്റെ തണൽ കിട്ടില്ലേ? വക്കം മൗലവിക്ക് അർഷിൻ്റെ തണൽ ലഭ്യമാവില്ലേ? ഉള്ളാൾ തങ്ങൾക്ക് അർഷിൻ്റെ തണൽ കിട്ടില്ലേ? മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് അർഷിൻ്റെ തണൽ ലഭിക്കില്ലേ? സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾക്ക് അർഷിൻ്റെ തണൽ അപ്രാപ്യമാകുമോ? എ.പി അബ്ദുൽഖാദർ മൗലവിക്ക് അർഷിൻ്റെ തണൽ നിഷേധിക്കപ്പെടുമോ?
വിശ്വാസിയായ പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ: മുഹമ്മദ് സക്കീറിനെ നിരീശ്വരവാദിയാക്കി എഫ്.ബി പോസ്റ്റിട്ട പ്രമുഖ പണ്ഡിതൻ ബഹാവുദ്ദീൻ നദ് വി സാഹിബ്, സാദിഖലി തങ്ങളുടെ പ്രസ്താവനയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഒരു എഫ്.ബി പോസ്റ്റിട്ടാൽ നന്നായിരുന്നുവെന്നും കെടി ജലീല്‍ കൂട്ടിച്ചേർക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications