കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതി

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി കൂടുതല്‍ പുറത്ത് വരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കിയതിന് പിറകെയാണ് ഈ പ്രശ്‌നങ്ങള്‍. ഇപ്പോള്‍ ഒരുപടി കൂടി കടന്ന് അഭിപ്രായ ഭിന്നത വലിയ പ്രതിസന്ധിയാണ് മുസ്ലീം ലീഗിന് സൃഷ്ടിക്കുന്നത്.

ഇകെ-എപി തര്‍ക്കം വീണ്ടും രൂക്ഷം; പിളര്‍ത്തിയത് ലീഗിന്റെ വഹാബിസമെന്ന് കാന്തപുരം വിഭാഗം, ഇകെ ആരോപണം മറ്റൊന്ന്ഇകെ-എപി തര്‍ക്കം വീണ്ടും രൂക്ഷം; പിളര്‍ത്തിയത് ലീഗിന്റെ വഹാബിസമെന്ന് കാന്തപുരം വിഭാഗം, ഇകെ ആരോപണം മറ്റൊന്ന്

ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായിഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി

മുസ്ലീം ലീഗ് ഉപാധ്യക്ഷനായ എംസി മായിന്‍ ഹാജിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സമസ്തയുടെ മുശാവറ യോഗം. ഒരുപക്ഷേ, സമസ്തയുടേയും മുസ്ലീം ലീഗിന്റേയും ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു നീക്കം. വിശദാംശങ്ങള്‍...

എട്ടംഗ സമിതി

എട്ടംഗ സമിതി

ലീഗ് നേതാവ് എന്നതുപോലെ തന്നെ സമസ്തയുടേയും നേതാവാണ് എംസി മായിന്‍ ഹാജി. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് അംഗമാണ്. അങ്ങനെയുള്ള എംസി മായിന്‍ ഹാജിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് എട്ടംഗ സമിതിയ്ക്ക് സമസ്ത മുശാവറ യോഗം രൂപം നല്‍കിയത്.

നടപടി വേണം

നടപടി വേണം

എംസി മായിന്‍ ഹാജിയ്‌ക്കെതിരെ ശക്തമായ നടപടി വേണം എന്നായിരുന്നു മുശാവറ യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. രൂക്ഷമായ വിമര്‍ശനമാണ് ആലിക്കുട്ടി മുസ്ലിയാര്‍ , എംസി മായിന്‍ ഹാജിയ്‌ക്കെതിരെ ഉന്നയിച്ചത്. അന്വേഷണം നടത്തുന്ന എട്ടംഗ സമിതിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ഉണ്ടാകും.

സമസ്തയെ നിയന്ത്രിക്കണ്ട

സമസ്തയെ നിയന്ത്രിക്കണ്ട

സമസ്തയുടെ നിലപാടുകള്‍ സംഘടനയും അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും ആണ് പറയുക എന്നാണ് അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയത്. മായിന്‍ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപദേശം തേടുന്ന ലീഗ്

ഉപദേശം തേടുന്ന ലീഗ്

മതപരമായ കാര്യങ്ങളില്‍ മുസ്ലീം ലീഗ് സമസ്തയുടെ അടുത്തുനിന്ന് ഉപദേശം തേടാറുണ്ട് എന്നാണ് മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. എന്നാല്‍ സമസ്തയ്ക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്ര നിലപാടാണ് ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

വെല്‍ഫെയറില്‍ ഉപദേശം തേടിയില്ല

വെല്‍ഫെയറില്‍ ഉപദേശം തേടിയില്ല

മുസ്ലീം ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധത്തിലാണ് എന്നാണ് മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. വെല്‍ഫെയര്‍ സഖ്യത്തിന്റെ കാര്യത്തില്‍ മുസ്ലീം ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ മുമ്പ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത് അങ്ങനെ ആയിരുന്നില്ല.

അവരവര്‍ നിയന്ത്രിക്കും

അവരവര്‍ നിയന്ത്രിക്കും

ഉമര്‍ ഫൈസി മുക്കം പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മുത്തുക്കോയ തങ്ങള്‍ വിശദീകരിക്കുന്നത്. മുസ്ലീം ലീഗിനെ നിയന്ത്രിക്കാന്‍ സമസ്തയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സമസ്ത സമസ്തയുടെ ആളുകളേയും മൂസ്ലീം ലീഗ് അവരുടെ ആളുകളേയും നിയന്ത്രിക്കും എന്നും അദ്ദേഹം പറഞ്ഞു.

ആരും വിലക്കിയിട്ടില്ല

ആരും വിലക്കിയിട്ടില്ല

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമസ്ത നേതാക്കള്‍ക്ക് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പങ്കെടുക്കാവുന്ന യോഗങ്ങളില്‍ സമസ്ത നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് വിഷയം

എന്താണ് വിഷയം

സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാര്‍ക്ക് മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്ലീം ലീഗ് വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു ആരോപണം. മായിന്‍ ഹാജിയും അബൂബക്കര്‍ ഫൈസി മലയമ്മയും ആയിരുന്നു ഇതിന് പിന്നില്‍ എന്നാണ് ആക്ഷേപം. ഈ വിഷയത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

സംഘടനാവിരുദ്ധ പ്രവര്‍ത്തനം

സംഘടനാവിരുദ്ധ പ്രവര്‍ത്തനം

മായിന്‍ ഹാജി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ഗുരുതര ആരോപണം ആണ് ഉയര്‍ന്നിട്ടുള്ളത്. മുശാവറ അംഗമായ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മായിന്‍ ഹാജി യോഗം വിളിച്ചു എന്നും വിമര്‍ശനമുണ്ട്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
സര്‍ക്കാരിന് പ്രശംസ

സര്‍ക്കാരിന് പ്രശംസ

എന്നും മുസ്‌ലീം ലീഗിനോടും യുഡിഫിനോടും മാത്രം അടുത്തു നിന്നിട്ടുള്ള സമസ്ത സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും സമസ്തയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്തുതന്നിട്ടുണ്ട് എന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിട്ടുള്ളത്.

നില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളിനില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളി

പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്

English summary
Samastha's 8 member committee to investigate against Muslim League leader MC Mayin Haji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X